Copa America 2021 : ഒരു ഭാഗ്യസൂക്താർച്ചന ഒരു പുഷ്പാഞ്ജിലി പേര് ലയണൽ മെസി, കോപ്പ ഫൈനലിന് മുമ്പ് മെസിയുടെ പേരിൽ വഴിപാട് നേർന്ന് ആരാധകർ

അങ്ങനെ ലയണൽ മെസിക്കായി ആലപ്പുഴ ചേർത്തലയിലെ തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ വഴിപാട് നേർന്നിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പേരിൽ ഭാഗ്യസൂക്താർച്ചനയും പുഷ്ഫാഞ്ജിലയും നേർന്ന് വഴിപാട് രസീതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലുകന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 04:23 PM IST
  • നാളെ പുലർച്ചെയാണ് എല്ലാ ഫുട്ബോൾ ആരാധകരും ആഗ്രഹിച്ചിരുന്ന സ്വപ്ന ഫൈനൽ.
  • ഫുട്ബോളിൽ മക്ക എന്നറയിപ്പെടുന്ന മാരക്കാനയിൽ ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് മത്സരം ആരംഭിക്കുന്നത്.
  • ചിരകാല വൈരികളായ ബ്രസീലാണ് ലയണൽ മെസിയുടെ അർജന്റീനയ്ക്കെതിരെ ഇറങ്ങുന്നത്.
  • അർജന്റീന കൊളംബിയയുടെ വെല്ലുവിളിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് കാനറികൾക്കെതിരെ ഫൈനലിന് യോഗ്യത നേടിയത്.
Copa America 2021 : ഒരു ഭാഗ്യസൂക്താർച്ചന ഒരു പുഷ്പാഞ്ജിലി പേര് ലയണൽ മെസി, കോപ്പ ഫൈനലിന് മുമ്പ് മെസിയുടെ പേരിൽ വഴിപാട് നേർന്ന് ആരാധകർ

Alappuzha : കോപ്പ അമേരിക്കയുടെ സ്വപ്ന ഫൈനലിന് (Copa America 2021 Final) ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ കേരളത്തിലെ ലയണൽ മെസി (Lionel Messi) ആരാധകർക്ക് ആവലാതിയാണ്. താരത്തിന്റെ അവസാനത്തെ കോപ്പ അമേരിക്ക എന്ന കണക്ക് കൂട്ടലിൽ ഒരു ഇന്റനാഷ്ണൽ കപ്പില്ലാഴ്മയെ ഈ ടൂർണമെന്റിലൂടെ നേടാൻ വേണ്ടി താരത്തിനായി ആരാധാകർ പ്രാർഥനയും വഴിപാട് നേർന്നിരിക്കുകയാണ്. 

അങ്ങനെ ലയണൽ മെസിക്കായി ആലപ്പുഴ ചേർത്തലയിലെ തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ വഴിപാട് നേർന്നിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പേരിൽ ഭാഗ്യസൂക്താർച്ചനയും പുഷ്ഫാഞ്ജിലയും നേർന്ന് വഴിപാട് രസീതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലുകന്നത്.

ALSO READ : Copa America 2021 : സ്വപ്ന ഫൈനലിനായി ഇനി ഒരു നാൾ മാത്രം, അറിയാം ഇതിന മുമ്പ് ബ്രസീലും അർജിന്റീനയും തമ്മിൽ ഏറ്റമുട്ടിയ അഞ്ച് മത്സരങ്ങളുടെ ഫലങ്ങൾ

നാളെ പുലർച്ചെയാണ് എല്ലാ ഫുട്ബോൾ ആരാധകരും ആഗ്രഹിച്ചിരുന്ന  സ്വപ്ന ഫൈനൽ.  ഫുട്ബോളിൽ മക്ക എന്നറയിപ്പെടുന്ന മാരക്കാനയിൽ ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് മത്സരം ആരംഭിക്കുന്നത്. ചിരകാല വൈരികളായ ബ്രസീലാണ് ലയണൽ മെസിയുടെ അർജന്റീനയ്ക്കെതിരെ ഇറങ്ങുന്നത്.

ALSO READ : Copa America 2021 : നിധി കാക്കും ഭൂതത്താൻ Emiliano Martinez, 13 വർഷത്തിന് ശേഷം കോപ്പയിൽ അർജന്റീന ബ്രസീൽ സ്വപ്ന ഫൈനൽ

സെമിയിൽ പെറുവിനെ തകർത്താണ് ബ്രസീൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ബ്രസീൽ കോപ്പയുടെ കലാശപ്പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കുന്നത്. അർജന്റീനയാകട്ടെ കൊളംബിയയുടെ വെല്ലുവിളിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് കാനറികൾക്കെതിരെ ഫൈനലിന് യോഗ്യത നേടിയത്.

ALSO READ : Copa America 2021 : ബ്രസീൽ തുടർച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക ഫൈനലിൽ, സെമിയിൽ കാനറികൾ പെറുവിനെ മറികടന്നത് ഏകപക്ഷീയമായ ഒരു ഗോളിന്

പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ ഫുട്ബോളിൽ ചിരവൈരികളായ ബ്രസീലും അർജന്റീയും നേർക്കുന്നേർ വരുന്നത്. ഇതിന് മുമ്പ് 2007ലാണ് ബ്രസീലും അർജന്റീനയും  നേർക്കുന്നേൽ ഒരു കിരീട പോരാട്ടത്തിൽ ഏറ്റമുട്ടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News