കോപ്പ അമേരിക്ക : ഉറുഗ്വേയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്ക ശതാബ്ധി ഫുട്‌ബോളില്‍ ഉറുഗ്വേയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേക്ക് ക്വാര്‍ട്ടര്‍ നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് ഉറുഗ്വേ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

Last Updated : Jun 10, 2016, 08:41 PM IST
കോപ്പ അമേരിക്ക : ഉറുഗ്വേയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍

പെന്‍സില്‍വാനിയ: കോപ്പ അമേരിക്ക ശതാബ്ധി ഫുട്‌ബോളില്‍ ഉറുഗ്വേയെ അട്ടിമറിച്ച് വെനസ്വേല ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേക്ക് ക്വാര്‍ട്ടര്‍ നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് ഉറുഗ്വേ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയിസ് സുവാരസ് ഇന്നു കളിച്ചിരുന്നില്ല. നിരവധി അവസരങ്ങള്‍ വന്നെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഉറുഗ്വേയ്ക്ക് സാധിച്ചില്ല. 36 ാം മിനിറ്റില്‍ വെനസ്വേലക്കായി ശലോമോന്‍ റാന്‍ഡനാണ് ഗോള്‍ നേടിയത്.റോൻഡൻ ഇടത് സൈഡിൽ നിന്ന് തൊടുത്ത വലതു കാൽ ഷോട്ടാണ് ഗോളായത്. റാന്‍ഡന്‍ തന്നെയാണ് മത്സരത്തിലെ താരവും.

ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമാണ് ഉറുഗ്വേ. ആദ്യ മത്സരത്തില്‍ മെക്‌സികോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ പരാജയപ്പെട്ടത്.15 തവണ ലാറ്റിനമേരിക്കൻ ചാമ്പ്യനായ ഉറുഗ്വെയാണ് വെനിസ്വേല എന്ന യുവശക്തിക്ക് മുമ്പിൽ അടിതെറ്റിയത്. 

Trending News