ധർമശ്ശാല : ലോകകപ്പിൽ താൻ നേരിട്ട ഒഴിവാക്കലുകൾക്ക് അഞ്ച് വിക്കറ്റ് നേട്ടം കൊണ്ട് മറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട മുഹമ്മദ് ഷമി ഇന്ന് നടന്ന മത്സരത്തിൽ താരം ടൂർണമെന്റിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തുകൊണ്ട് മറുപടി നൽകുകയായിരുന്നു. എന്നാൽ തന്റെ പ്രതികാരം അവിടെ അവസാനിപ്പിക്കാതെ ഷമി തന്റെ വിക്കറ്റ് വേട്ട തുടർന്നു. ഡെത്തു ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ രക്ഷിച്ചുകൊണ്ട് ഇന്ത്യൻ പേസ് താരം ലോകകപ്പിൽ തന്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ലോകകപ്പിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേടുന്ന ഏക ഇന്ത്യൻ താരമെന്ന് ചരിത്രവും ഇന്ന് ഷമി ധർമശ്ശാലയിൽ കുറിക്കുകയും ചെയ്തു. 48 വർഷത്തെ ഇന്ത്യയുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ലോകകപ്പ് ടൂർണമെന്റിൽ രണ്ട് തവണ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. പത്ത് ഓവറിൽ 58 റൺസ് വഴങ്ങിയാണ് ഷമിയുടെ ഇന്നത്തെ അഞ്ച് വിക്കറ്റ് നേട്ടം. നേരത്തെ 2019ൽ ഇംഗ്ലണ്ടിനെതിരെയാണ് ഷമി ആദ്യമായി ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടുന്നത്. അന്ന് 69 റൺസെടുത്താണ് ഷമി ലോകകപ്പിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ALSO READ : Ind vs NZ: 5 വിക്കറ്റ് നേട്ടവുമായി ഷമി, ഡാരിൽ മിച്ചലിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യം
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടാനായത്. ഷമിക്കൊപ്പം സൂര്യകുമാർ യാദവും ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ബാറ്റിങ് ലൈനപ്പിൽ ഇടം കണ്ടെത്തി.ഷാർദുൽ താക്കൂർ ഒരുപാട് റൺസ് വിട്ടു കൊടുക്കുന്നതിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഷമിക്ക് ഇന്ത്യയുടെ ഇന്നത്തെ ബോളിങ് നിരയിലേക്കെത്താൻ സാധിച്ചത്.
ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണർ വിൽ യങ്ങിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ടായിരുന്നു ഷമി തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ടൂർണമെന്റിലെ തന്റെ ആദ്യ പന്തിൽ തന്നെയായിരുന്നു ഷമിയുടെ ആ വിക്കറ്റ് നേട്ടം. തുടർന്ന് രചിൻ രവിന്ദ്ര, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നെർ, മാറ്റ് ഹെൻറി എന്നിവരെ പുറത്താക്കിയാണ് ഷമി തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഡെത്ത് ഓവറുകളിൽ നിർണായകമായ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ വലിയ സ്കോറുകൾ വഴങ്ങുന്നതിൽ നിന്നും ഷമി രക്ഷിക്കുകയും ചെയ്തു.
ഷമിക്ക് പുറമെ കുൽദീപ് യാദവ് രണ്ടും ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും ഒരോ വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ നിശ്ചിത ഓവറിൽ 273 റൺസെടുത്ത് ന്യൂസിലാൻഡ് പുറത്താകുകയായിരുന്നു. ന്യൂസിലാൻഡിനായി ഡിരിൽ മിച്ചൽ 130 റൺസെടുത്ത് നിർണായക പ്രകടനം കാഴ്ചവെച്ചു. ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.