Cricket World Cup 2023 : ദേ ഡികോക്ക് പിന്നെയും സെഞ്ചുറി! ഒപ്പം ഡസ്സനും; ന്യൂസിലാൻഡിന് കൂറ്റൻ വിജയലക്ഷ്യം

Cricket World Cup 2023 South Africa vs New Zealand : ഈ ലോകകപ്പിലെ ക്വിന്റൺ ഡികോക്കിന്റെ നാലാമത്തെ സെഞ്ചുറി നേട്ടമാണിത്

Written by - Jenish Thomas | Last Updated : Nov 1, 2023, 06:53 PM IST
  • ഡികോക്കിന്റെ ഈ ലോകകപ്പിലെ നാലാമത്തെ സെഞ്ചുറി നേട്ടമാണിത്
  • ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെയും റാസി വാൻ ഡെർ ഡസ്സന്റെയും സെഞ്ചുറി ഇന്നിങ്സുകളുടെ പിൻബലത്തിലാണ് പ്രോട്ടീസ് ന്യൂസിലാൻഡിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഒരിക്കിയത്
Cricket World Cup 2023 : ദേ ഡികോക്ക് പിന്നെയും സെഞ്ചുറി! ഒപ്പം ഡസ്സനും; ന്യൂസിലാൻഡിന് കൂറ്റൻ വിജയലക്ഷ്യം

പൂനെ : ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാൻഡിന് കുറ്റൺ റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 357 റൺസെടുക്കുകയായിരുന്നു. ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെയും റാസി വാൻ ഡെർ ഡസ്സന്റെയും സെഞ്ചുറി ഇന്നിങ്സുകളുടെ പിൻബലത്തിലാണ് പ്രോട്ടീസ് ന്യൂസിലാൻഡിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഒരിക്കിയത്. ഡികോക്കിന്റെ ഈ ലോകകപ്പിലെ നാലാമത്തെ സെഞ്ചുറി നേട്ടമാണിത്. ഇതോടെ ടൂർണമെന്റിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തുള്ള താരം വ്യക്തിഗത റൺസ് 500 പിന്നിട്ടു.

ടോസ് നേടിയ ന്യുസിലാൻഡ് ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിച്ച കിവീസ് നായകൻ ടോം ലാഥത്തിന്റെ തീരുമാനം എല്ലരേയും അതിശയപ്പെടുത്തി. പ്രോട്ടീസ് നായകൻ ടെമ്പ ബാവുമ പുറത്തായെങ്കിലും ഡികോക്കും ഡസ്സുനും ചേർന്ന് ആഫ്രിക്കൻ ടീമിന്റെ സ്കോർ ബോർഡ് ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. ഡികോക്ക് ഈ ലോകകപ്പിൽ സെഞ്ചുറിയും കൂടി സ്വന്തമാക്കിയപ്പോൾ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ നേട്ടിത്തിനൊപ്പമെത്തി. 116 പന്തിൽ മൂന്ന് സിക്സറുകളും പത്ത് ഫോറുകളുടെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കൻ ഓപ്പണറുടെ സെഞ്ചുറി നേട്ടം. 118 പന്തിൽ അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളുമായി 133 റൺസെടുത്ത ഡസ്സനാണ് പ്രോട്ടീസിന്റെ ടോപ് സ്കോറർ.

ALSO READ : Cricket World Cup 2023 : ഗില്ല് പോരാ... രോഹിത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഈ താരം ഓപ്പണിങ്ങിൽ എത്തും

അവസാന ഓവറുകളിൽ പതിവ് പോലെ കില്ലർ മില്ലർ ഷോ ആയിരുന്നു. 30 പന്തിൽ അർധ സെഞ്ചുറി നേടിയാണ് ഡേവിഡ് മില്ലർ ദക്ഷിണാഫ്രിക്കൻ സ്കോർ ബോർ 350 കടത്തിയത്. രണ്ട് ഫോറും നാല് സിക്സറുകളുമായി മില്ലർ 53 റൺസെടുത്തു. കിവീസിനായി ടിം സൌത്തി രണ്ട് വിക്കറ്റും ട്രെന്റ് ബോൾട്ടും ജെയിംസ് നീഷവും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മത്സരത്തിനിടെ പരിക്കേറ്റ് മാറ്റ് ഹെൻറി പിൻവാങ്ങിയത് ന്യൂസിലാൻഡ് ബോളിങ് പ്രകടനത്തെ ബാധിച്ചിരുന്നു. ലോകകപ്പിന്റെ പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും. ജയത്തോടെ സെമി ഫൈനൽ പ്രവേശനം കൂടുതൽ അനയാസമാക്കാനാണ് ഇരു ടീമുകളും ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News