ഡേവിഡ് ജെയിംസ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്നു?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിത്തിലിറങ്ങിയ ഡേവിഡ് ജെയിംസ് ടീമിലേക്ക് വീണ്ടും തിരിച്ചു വരുന്നു. പരിശീലകനായിട്ടാണ് ജെയിംസ് തിരിച്ചു വരുന്നത്. മുന്‍ ലെവാന്‍റെ കോച്ച് യുവാന്‍ ഇഗ്‌നാസിയോ മാര്‍ടിനസിനെ സ്വന്തമാക്കാനുള്ള ശ്രമം വിഫലമായ സ്ഥിതിയിലാണ് ജെയിംസിനെ തിരികെ കൊണ്ടു വരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് ശ്രമം തുടങ്ങിയത്.

Last Updated : Jun 6, 2016, 01:47 PM IST
ഡേവിഡ് ജെയിംസ്  കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചു വരുന്നു?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി കളിത്തിലിറങ്ങിയ ഡേവിഡ് ജെയിംസ് ടീമിലേക്ക് വീണ്ടും തിരിച്ചു വരുന്നു. പരിശീലകനായിട്ടാണ് ജെയിംസ് തിരിച്ചു വരുന്നത്. മുന്‍ ലെവാന്‍റെ കോച്ച് യുവാന്‍ ഇഗ്‌നാസിയോ മാര്‍ടിനസിനെ സ്വന്തമാക്കാനുള്ള ശ്രമം വിഫലമായ സ്ഥിതിയിലാണ് ജെയിംസിനെ തിരികെ കൊണ്ടു വരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് ശ്രമം തുടങ്ങിയത്.

ആദ്യ സീസണില്‍ ഫൈനല്‍ വരെ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍കീപ്പറും പരിശീലകനുമായിരുന്നു ഡേവിഡ് ജെയിംസ്. കെയ്ലര്‍ നവസ്, അറൗന കോനെ, തോമസ് പാര്‍ടി, അസിയര്‍ ഡെല്‍ ഹോര്‍നോ എന്നിവരെ പരിശീലിപ്പിച്ച ഇഗ്നാസിയോയെ സ്വന്തമാക്കാന്‍ സാധിക്കാത്തത്തോടെയാണ്  ഡേവിഡ് ജെയിംസിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത്.

ടീം ഉടമ കൂടിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരിട്ട് ഇടപെട്ടാണ് ഡേവിഡ് ജെയിംസിനെ ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ എത്തിച്ചത്. രണ്ടാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്രകടനം  നിരാശാജനകമായിരുന്നു.

Trending News