Durand Cup 2022 : ഡ്യൂറണ്ട് കപ്പ് മത്സരത്തിനിടെ ബിഎഫ്സി താരത്തിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യൻ എയർ ഫോഴ്സ് ടീമിനെതിരെ പരാതി

 Durand Cup 2022 Updates  :  ചൊവ്വാഴ്ച നടന്ന ബിഎഫ്സി ഇന്ത്യൻ എയർ ഫോഴ്സ് ടീമിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം. സംഭവ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു ടീം പരാതിയുമായി രംഗത്തെത്തി.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 02:37 PM IST
  • ഇന്നലെ ഓഗസ്റ്റ് 23 ചൊവ്വാഴ്ച നടന്ന ബിഎഫ്സി ഇന്ത്യൻ എയർ ഫോഴ്സ് ടീമിനെതിരെയുള്ള മത്സരത്തിനിടെയാണ് സംഭവം.
  • സംഭവ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെംഗളൂരു ടീം പരാതിയുമായി രംഗത്തെത്തി.
  • അതേസമയം മത്സരത്തിൽ ബെംഗളൂരു എതിരില്ലാത്ത നാല് ഗോളിന് ഐഎഎഫിന്റെ ടീമിനെ തകർത്തു.
  • ബിഎഫ്സിയുടെ ടൂർണമെന്റിലെ തുടർച്ചയായിട്ടുള്ള ജയമാണിത്.
Durand Cup 2022 : ഡ്യൂറണ്ട് കപ്പ് മത്സരത്തിനിടെ ബിഎഫ്സി താരത്തിനെതിരെ വംശീയ അധിക്ഷേപം; ഇന്ത്യൻ എയർ ഫോഴ്സ് ടീമിനെതിരെ പരാതി

കൊൽക്കത്ത : ഡ്യൂറണ്ട് കപ്പ് മത്സരത്തിനിടെ ബെംഗളൂരു എഫ്സി താരത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്നലെ ഓഗസ്റ്റ് 23 ചൊവ്വാഴ്ച നടന്ന ബിഎഫ്സി ഇന്ത്യൻ എയർ ഫോഴ്സ് ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പിന്നാലെ ബെംഗളൂരു ടീം പരാതിയുമായി രംഗത്തെത്തി.

"ചൊവാഴ്ച വൈകിട്ട് ഡ്യൂറണ്ട് മത്സരത്തിനിടെ ഞങ്ങളുടെ ഒരു താരത്തിന് എതിർ ടീമിന്റെ ഭാഗത്ത് നിന്നും വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി ബെംഗളൂരു എഫ്സി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് വേണ്ടപ്പെട്ട അധികാരികളുമായി ടീം ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സന്ദേശം വ്യക്തമാക്കുന്നു- വിവേചനത്തിന് ഒരിടത്തും സ്ഥാനമില്ല. ഫുട്ബോൾ എല്ലാവർക്കും വേണ്ടിയാണ്" ബെംഗളൂരു എഫ്സി പ്രസ്താവനയിലൂടെ അറിയിച്ചു. 

ALSO READ : FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ

അതേസമയം മത്സരത്തിൽ ബെംഗളൂരു എതിരില്ലാത്ത നാല് ഗോളിന് ഐഎഎഫിന്റെ ടീമിനെ തകർത്തു. ബിഎഫ്സിയുടെ ടൂർണമെന്റിലെ തുടർച്ചയായിട്ടുള്ള ജയമാണിത്. 9-ാം മിനിറ്റിൽ ഫിജി താരം റോയി കൃഷ്ണയാണ് ബെംഗളൂരുവിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, രണ്ടാം പകുതി യുവതാരം ഫൈസൽ അലി, ശിവ ശക്തി എന്നിവരാണ് ബിഎഫ്സിക്ക് ഗോളുകൾ സ്വന്തമാക്കിയത്. 

ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഓഡീഷ എഫ്സി 2-0ത്തിന് തകർത്തു. രണ്ടാം പകുതി ഇസാക്ക്, ക്രെസ്പോ എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്. ഒഡീഷയുടെ പ്രധാന ടീമിനെ ബ്ലാസ്റ്റേഴ്സിന്റെ ബി ടീമാണ് നേരിട്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിഷ ബ്ലാസ്റ്റേഴ്സ് സുദേവ ഡൽഹി എഫ്സിയോട് സമനില വഴങ്ങിയിരുന്നു. ഓഗസ്റ്റ് 27ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News