FIFA World Cup 2022: ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയിൽ

FIFA WC 2022: പോർച്ചുഗലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ ലോകകപ്പ് സെമിയിൽ

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 11:18 PM IST
  • ഫിഫ ലോകകപ്പിന്റെ ക്വർട്ടറിൽ പറങ്കിപ്പടയെ തുരത്തി മൊറോക്കോ
  • പോർച്ചുഗലിന്റെ അട്ടിമറിച്ച് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ ലോകകപ്പ് സെമിയിൽ
FIFA World Cup 2022: ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിൽ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയിൽ

ദോഹ: FIFA World Cup 2022 Quarter: ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ നാൽപത്തിരണ്ടാമത്തെ മിനിറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ് (1-0) മൊറോക്കോയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ലയെന്നത് ശ്രദ്ധേയം. ഇതോടെ ലോകകപ്പിന്റെ അവസാന നാലില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചുവെന്ന് വേണം പറയാൻ.  

 

Also Read: FIFA World Cup 2022: നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിൽ; ഷൂട്ടൗട്ടിൽ ഹീറോയായി എമിലിയാനോ, സെമിയിൽ ക്രൊയേഷ്യയെ നേരിടും

ക്രിസ്റ്റ്യാനോ റൊണള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ ക്വാര്‍ട്ടറില്‍ മുട്ടുകുത്തിച്ചത്. കാളി തുടങ്ങി നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ ഈ സുവര്‍ണഗോള്‍ പിറന്നത്. മികച്ച പ്രതിരോധവും ഒപ്പം അതിനൊത്ത ആക്രമണവും മധ്യനിരയിലെ ആധിപത്യവും കൊണ്ട് പോര്‍ച്ചുഗലിനെ മുട്ടികുത്തിച്ചാണ് മൊറോക്കോ ചരിത്രവിജയം കൈപ്പിടിയിലൊതുക്കിയത്. 

തുടർന്ന് രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മികച്ചൊരു മുന്നേറ്റത്തോടെ തുടങ്ങിയെങ്കിലും 49 മത്തെ മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയുടെ കൃത്യസമയത്തെ ഇടപെടല്‍ തടസമായി. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News