IND vs AUS: ഓസീസിനെതിരെ 100 വിക്കറ്റ് നേട്ടവുമായി അശ്വിൻ; അപൂർവ നേട്ടവുമായി ജഡേജ

ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികയ്ക്കുന്ന 32-ാമത്തെ ബൗളറും ആറാമത്തെ സ്പിന്നറും കൂടിയാണ് അശ്വിന്‍.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 05:23 PM IST
  • ഓസീസിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയും അപൂർവ നേട്ടം സ്വന്തമാക്കി.
  • ഉസ്മാന്‍ ഖവാജയെ പുറത്താക്കയ ടെസ്റ്റില്‍ 250 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ.
  • ഇതോടെ ടെസ്റ്റില്‍ 2500 റണ്‍സും 250 വിക്കറ്റും വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും ജഡേജയ്ക്ക് സ്വന്തം.
IND vs AUS: ഓസീസിനെതിരെ 100 വിക്കറ്റ് നേട്ടവുമായി അശ്വിൻ; അപൂർവ നേട്ടവുമായി ജഡേജ

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിം​ഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഓസീസിനെതിരെ 100 വിക്കറ്റ് നേട്ടവുമായി ആര്‍ അശ്വിന്‍. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ പുറത്താക്കി കൊണ്ടാണ് അശ്വിന്‍ ഓസീസിനെതിരായ ടെസ്റ്റില്‍ 100 വിക്കറ്റ് നേട്ടം തികച്ചത്. 20 ടെസ്റ്റില്‍ നിന്നാണ് അശ്വിൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി അശ്വിന്‍. ഒന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെയുടെ പേരിൽ ഓസ്ട്രേലിയക്കെതിരെ 20 ടെസ്റ്റുകളില്‍ 111 വിക്കറ്റുകളാണുള്ളത്.

95 വിക്കറ്റ് തികച്ചിട്ടുള്ള ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണാണ് മൂന്നാം സ്ഥാനത്ത്. ഏതെങ്കിലും ഒരു ടീമിനെതിരെ മാത്രം 100 വിക്കറ്റ് തികയ്ക്കുന്ന 32-ാമത്തെ ബൗളറും ആറാമത്തെ സ്പിന്നറും കൂടിയാണ് അശ്വിന്‍.

ഓസീസിനെതിരായ മത്സരത്തിൽ രവീന്ദ്ര ജഡേജയും അപൂർവ നേട്ടം സ്വന്തമാക്കി. ഉസ്മാന്‍ ഖവാജയെ പുറത്താക്കയ ടെസ്റ്റില്‍ 250 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ. ഇതോടെ ടെസ്റ്റില്‍ 2500 റണ്‍സും 250 വിക്കറ്റും വേഗത്തില്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോര്‍ഡും ജഡേജയ്ക്ക് സ്വന്തം. 62 ടെസ്റ്റിലാണ് 250 വിക്കറ്റും 2500 റണ്‍സും ജഡേജ നേടിയത്. 55 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് ഇതിഹാസം ഇയാന്‍ ബോതമാണ് ഒന്നാം സ്ഥാനത്ത്. മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന്‍(64), ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് (65), ന്യൂസിലന്‍ഡ് നായകന്‍ റിച്ചാര്‍ഡ് ഹാഡ്‌ലി (70) എന്നിവരെ പിന്നിലാക്കിയാണ് വേഗത്തില്‍ 250 വിക്കറ്റും 2500 റണ്‍സും നേടുന്ന രണ്ടാമത്തെ താരമായി ജഡേജ മാറിയത്.

അതേസമയം രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 78.3 ഓവറിൽ 263 റൺസിന് പുറത്തായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News