Inter Miami: ഫൈനല്‍ ലക്ഷ്യമിട്ട് മയാമി; ഗോളടി തുടരാൻ മെസി, ഇന്ന് 'രണ്ടിലൊന്ന്' അറിയാം

Inter Miami vs Philadelphia Union: ഇൻ്റർ മയാമിയ്ക്ക് വേണ്ടി കളിച്ച 5 മത്സരങ്ങളിലും മെസി ഗോളടിച്ചു കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 07:57 PM IST
  • മെസി ടീമിൽ എത്തിയതിന് ശേഷം മയാമി തോൽവി അറിഞ്ഞിട്ടില്ല.
  • ഇന്ത്യയിൽ ടെലിവിഷനിലൂടെ മത്സരം കാണാനാകില്ല.
  • ലൈവ് സ്ട്രീമിംഗിലൂടെയും ആപ്പിൾ ടിവിയിലൂടെയും മാത്രമേ മത്സരം കാണാൻ കഴിയൂ.
Inter Miami: ഫൈനല്‍ ലക്ഷ്യമിട്ട് മയാമി; ഗോളടി തുടരാൻ മെസി, ഇന്ന് 'രണ്ടിലൊന്ന്' അറിയാം

ഫിലാഡൽഫിയ: ഇൻറർ കോണ്ടിനെൻറൽ ലീഗ്സ് കപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇൻറർ മയാമി ഇന്ന് ഇറങ്ങും. കരുത്തരായ ഫിലാഡൽഫിയയാണ് മയാമിയുടെ എതിരാളികൾ. പ്രാദേശിക സമയം 7 മണിയ്ക്കും ഇന്ത്യൻ സമയം നാളെ പുലർച്ചെ നാലരയ്ക്കുമാണ് മത്സരം ആരംഭിക്കുക. ഇന്ത്യയിൽ ടെലിവിഷനിലൂടെ മത്സരം കാണാനാകില്ല. ലൈവ് സ്ട്രീമിംഗിലൂടെയും ആപ്പിൾ ടിവിയിലൂടെയും മാത്രമേ മത്സരം കാണാൻ കഴിയൂ. 

സൂപ്പർ താരം ലയണൽ മെസി ടീമിൽ എത്തിയതിന് ശേഷം ഇൻറർ മയാമി തോൽവി എന്താണെന്ന് അറിഞ്ഞിട്ടില്ല. മെസിയുടെ വരവോടെ ടീം അടിമുടി മാറിയെന്ന് വേണം പറയാൻ. മെസിയുടെ വരവിന് മുമ്പ് ദുർബലരായിരുന്ന മയാമി ഇന്ന് എതിരാളികളുടെ പേടി സ്വപ്നമാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ച് തുടങ്ങിയ മെസി അഞ്ച് മത്സരങ്ങൾ കളിച്ചിട്ടും ഗോളടി നിർത്തിയിട്ടില്ല. കളിച്ച എല്ലാ മത്സരങ്ങളിലും മെസി വല കുലുക്കി. രണ്ട് ഫ്രീ കിക്ക് ഗോളുകൾ ഉൾപ്പെടെ ഇതിനോടകം തന്നെ 8 ഗോളുകൾ മെസി നേടിക്കഴിഞ്ഞു. ഇൻറർ മയാമിയാകട്ടെ ആകെ 17 ഗോളുകളാണ് ലീഗ്സ് കപ്പിൽ അടിച്ചു കൂട്ടിയത്. 

ALSO READ: ഏകദിനത്തിൽ ആർക്കും ഔട്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യൻ താരങ്ങൾ! അറിയുമോ ഇവരെ? 

അതേസമയം, തിങ്കളാഴ്ച നടന്ന പരിശീലനത്തിനിടെ മെസിയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും അതിനാൽ ഇന്നത്തെ മത്സരത്തിൽ പകരക്കാരൻറെ റോളിലെങ്കിലും താരത്തെ കളത്തിൽ ഇറക്കുമെന്നുമാണ് സൂചന. ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനക്കാരായ ഫിലാഡൽഫിയയെ നേരിടാനിറങ്ങുമ്പോൾ മെസിയുടെ മിന്നും ഫോമിൽ തന്നെയാണ് പരിശീലകനും ആരാധകരുമെല്ലാം പ്രതീക്ഷ വെയ്ക്കുന്നത്. മെസിയ്ക്ക് സഹായത്തിനായി സെർജിയോ ബുസ്കെറ്റ്സും ജോർദി ആൽബയും മയാമിയിലുള്ളതാണ് എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News