IPL 2020: സിഎസ്കെയെ തളച്ച് Delhi Capitals

44 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയം കൊയ്തത്.   

Last Updated : Sep 26, 2020, 12:24 AM IST
  • സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ കൈപിടിച്ചുയർത്താൻ കഴിഞ്ഞില്ല.
  • ചെന്നൈയെ തുടക്കത്തിലേ പ്രതിരോധത്തിലാക്കാൻ ഡൽഹിയ്ക്കായി. പവര്‍പ്ലേക്കിടയില്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി.
IPL 2020: സിഎസ്കെയെ തളച്ച്  Delhi Capitals

ദുബായ്:  ഡൽഹിയുടെ യുവനിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ചെന്നൈ സൂപ്പർ കിംഗ്സ്  (Chennai Super Kings) മുട്ടുമടക്കി.  44 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) വിജയം കൊയ്തത്.   

176 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പര് കിംഗ്സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 131 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുളളൂ.  

സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും (MS Dhoni) ടീമിനെ കൈപിടിച്ചുയർത്താൻ കഴിഞ്ഞില്ല.  ചെന്നൈയെ തുടക്കത്തിലേ പ്രതിരോധത്തിലാക്കാൻ ഡൽഹിയ്ക്കായി. പവര്‍പ്ലേക്കിടയില്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി. 

Also read: IPL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി  

ഫാഫ് ഡുപ്ലസിസും കേദാര്‍ ജാദവും ക്രീസില്‍ നില്‍ക്കേ അവസാന അഞ്ച് ഓവറില്‍ ചെന്നൈക്ക് (Chennai Super Kings) ജയിക്കാൻ 81 റണ്‍സ് വേണമായിരുന്നു.  21 പന്തില്‍ 26 റണ്‍സെടുത്ത കേദാറിനെ 16-ാം ഓവറില്‍ നോര്‍ജെ എല്‍ബിയാക്കിയതോടെ എം എസ് ധോണി ക്രീസിലെത്തി.  വീണ്ടുമൊരു അര്‍ധ സെഞ്ചുറിയിലേക്ക് എന്ന് തോന്നിച്ച ഡുപ്ലസി 18-ാം ഓവറിലെ രണ്ടാം പന്തില്‍ റബാദക്ക് കീഴടങ്ങേണ്ടി വന്നു.  

Also read:IPL 2020: ടോസ് നേടിയ ചെന്നൈ ഫീൽഡിങ് തിരഞ്ഞെടുത്തു 

35 പന്തില്‍ 43 റണ്‍സാണ് സമ്പാദ്യം. അവസാന ഓവറിലെ 49 റണ്‍സ് ലക്ഷ്യം ചെന്നൈക്ക് അപ്രാപ്യമായിരുന്നു. റബാദയുടെ അവസാന ഓവറില്‍ ധോണിയും(12 പന്തില്‍ 15) ജഡേജയും(9 പന്തില്‍ 12) പുറത്തായി. 

കരുതലോടെയാണ് പൃഥ്വി ഷായും ശിഖര്‍ ധവാനും ഡല്‍ഹിക്കായി (Delhi Capitals) ഓപ്പണ്‍ ചെയ്തത്. പവര്‍പ്ലേയില്‍ നേടിയത് 36 റണ്‍സ് മാത്രം.  പിന്നീട് 35 പന്തിൽ ഷാ അർദ്ധ ശതകം നേടുകയും ചെയ്തു.  ഈ കൂട്ടുകെട്ട് 11 മത്തെ ഓവറിലാണ് ചെന്നൈയ്ക്ക് പൊളിക്കാനായത്.  

Trending News