ഐപിഎൽ മത്സരങ്ങൾ ഈ മാസം 26ന് തുടങ്ങാനിരിക്കെ തങ്ങളുടെ ജേഴ്സി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഈ അവസരത്തിൽ ടീമിന്റെ ജേഴ്സിയും അവതരിപ്പിക്കുമെന്ന് ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ടീമിന്റെ ഹോം ഗ്രൗണ്ടും ആയതിനാൽ, ഗുജറാത്ത് ടൈറ്റൻസിന്റെ സ്പിരിറ്റും അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യവും ഈ പരിപാടിയിലൂടെ പ്രതിധ്വനിക്കും. ചടങ്ങിൽ കളിക്കാരും പങ്കാളികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഐപിഎല്ലിലെ പുതിയ ടീം എന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് ഐപിഎൽ ആരാധകർ ടീമുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന വാർത്തകളെ സ്വീകരിക്കുന്നത്. വേണ്ട വിധത്തിൽ പ്രമോഷൻസ് നൽകി തങ്ങളുടെ ടീമിന് ഇതിനോടകം തന്നെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഗുജറാത്ത് ടൈറ്റൻസ്.
ലോഗോ ലോഞ്ചിന്റെ അടിസ്ഥാനത്തിൽ, ജേഴ്സി ലോഞ്ച് ഇന്ത്യയുടെ കായിക സമൂഹത്തിന് ഒരു ട്രെൻഡ്സെറ്റർ ആയിരിക്കും. 2022 ജനുവരിയിൽ ഹാർദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, റാഷിദ് ഖാൻ എന്നിവരെ കൂടാതെ നിരവധി അന്താരാഷ്ട്ര, ആഭ്യന്തര താരങ്ങളെയും ടീം തിരഞ്ഞെടുത്തിട്ടുണ്ട്. യുവത്വവും അനുഭവപരിചയവും ഇടകലർന്ന സമതുലിതമായ ഒരു ടീമാണ് ഗുജറാത്ത് ടൈറ്റൻസ്.
ലക്സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് അഹമ്മദബാദ് ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയ CVC ക്യാപിറ്റൽ പാർട്ട്ണേഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് വാണിജ്യത്തിലെ ലാഭം നേട്ടം മനസ്സിലാക്കിയ ഈ അന്തരാഷ്ട്ര സ്ഥാപനം രാജ്യാന്തര റഗ്ബി യൂണിയൻ, ഫോർമുല വൺ, ലാലിഗാ തുടങ്ങിയ മത്സരങ്ങളുടെ നിറസാന്നിധ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...