ന്യൂ ഡൽഹി : രാജസ്ഥാൻ റോയൽസ് ടീമിനെ പോലെ തന്നെ വലിയ ഫാൻ ബേസാണ് അവരുടെ സോഷ്യൽ മീഡിയ ടീമിനും. ടീമിന്റെ വിവരങ്ങൾ മാത്രം പങ്കുവെക്കാതെ തങ്ങളുടെ ആരാധകരുമായി കൂടുതൽ ഇടപ്പെട്ടും ട്രോളുകളും മീമുകളുമായി വ്യത്യസ്തമായിട്ടാണ് അവർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് കൈകാര്യം ചെയ്യുന്നത്.
ട്രോൾ അതിര് കടന്നോ അതോ സഞ്ജു സാംസണിന് ഇഷ്ടപ്പെട്ടില്ലന്നോ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ ടീമിനെ യാതൊരു മുന്നറിയിപ്പും നൽകാതെ പുറത്താക്കി. സഞ്ജുവിന്റെ ചിത്രം തമാശ എന്നപോലെ എഡിറ്റ് ചെയ്ത് ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കകയും ചെയ്തു.
ഇത് ഇഷ്ടപ്പെടാതിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് തനിക്ക് ആ തമാശ അത്രകണ്ട ഇഷ്ടമായില്ല എന്ന അറിയിക്കുകയും ചെയ്തു. പോരാത്തതിന് മലയാളി താരം രാജസ്ഥാനെ എല്ലാ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അൺഫോളോ ചെയ്യുകയും ചെയ്തു.
"കൂട്ടുകാരാകുമ്പോൾ ഇതൊന്നും അത്ര പ്രശ്നമല്ല, പക്ഷെ ഒരു ടീമാകുമ്പോൾ പ്രൊഫഷണൽ ആകണം" സഞ്ജു രാജസ്ഥാൻ ഷെയർ ചെയ്ത ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. കൂടാതെ താരം സോഷ്യൽ മീഡിയ ടീമിനെതിരെ രാജസ്ഥാൻ റോയൽസ് മാനേജുമെന്റിനോട് പരാതിപ്പെടുകയും ചെയ്തു.
ALSO READ : IPL 2022: ഐപിഎൽ ചരിത്രത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഈ 7 അതുല്യ റെക്കോർഡുകൾ...!!
Its ok for friends to do all this but teams should be professional..@rajasthanroyals https://t.co/X2iPXl7oQu
— Sanju Samson (@IamSanjuSamson) March 25, 2022
സഞ്ജുവിന്റെ പരാതിക്ക് തൊട്ടുപിന്നാലെ രാജസ്ഥാൻ തങ്ങളുടെ സോഷ്യൽ മീഡിയ സംഘത്തെ പുറത്താക്കി. ടീമിന്റെ പേജിൽ നിന്ന് ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. ഉടൻ തന്നെ മറ്റൊരു സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘത്തെ നിയമിക്കുമെന്നും രാജസ്ഥാൻ റോയൽസ് പ്രസ്താവനയിലൂടെ അറിയിച്ചു.
https://t.co/bDwj0V6Vms pic.twitter.com/tXfaLpoOxl
— Rajasthan Royals (@rajasthanroyals) March 25, 2022
നേരത്തെ തമാശ എന്ന പോലെ സഞ്ജുവിന് പകരമായ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി നിയമിച്ചുയെന്ന് തരത്തിലുള്ള ട്വീറ്റുകൾ ടീമിന്റെ ഔദ്യോഗിക പേജിൽ നിന്ന് പങ്കുവെച്ചിരുന്നു. എന്നാൽ അത് തങ്ങൾ ആരാധകരുമായി കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടാൻ വേണ്ടിയുള്ള ഒരു തമാശയായിരുന്നു എന്ന് ടീം പിന്നീട് വ്യക്തമാക്കിയിരുന്നു.
ALSO READ : IPL 2022: നിങ്ങളുടെ ടിവിയിൽ ഐപിഎൽ കാണാൻ പറ്റുന്നില്ലേ? ഇത്രയും ഓപ്ഷൻ വേറെയുണ്ട്
നാളെ മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെ ഐപിഎൽ 2022 സീസണിന് തുടക്കമാകും. മാർച്ച് 29ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.