IPL 2023: ആദ്യ ജയം തേടി കൊൽക്കത്ത, വിജയത്തുടർച്ച ലക്ഷ്യമിട്ട് ബെംഗളൂരു; ഈഡനിൽ ഇന്ന് ആവേശപ്പോര്

RCB vs KKR: ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരൂ. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 11:51 AM IST
  • കൊൽക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
  • ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ബെംഗളൂരു മുട്ടുകുത്തിച്ചിരുന്നു.
  • ടൂർണമെൻറിൽ ശക്തമായി തിരിച്ചുവരാൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
IPL 2023: ആദ്യ ജയം തേടി കൊൽക്കത്ത, വിജയത്തുടർച്ച ലക്ഷ്യമിട്ട് ബെംഗളൂരു; ഈഡനിൽ ഇന്ന് ആവേശപ്പോര്

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഹോം ഗ്രൌണ്ടിൻറെ ആനുകൂല്യം പരമാവധി മുതലെടുത്ത് ഈ സീസണിൽ അക്കൌണ്ട് തുറക്കാൻ കൊൽക്കത്തയ്ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. 

ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ തകർപ്പൻ ജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്. കൊൽക്കത്തയാകട്ടെ ആദ്യ മത്സരത്തിൽ പഞ്ചാബിന് മുന്നിൽ കീഴടങ്ങുകയും ചെയ്തു. ടൂർണമെൻറിൽ ശക്തമായി തിരിച്ചുവരാൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. രണ്ട് തവണ കിരീടം നേടിയ കൊൽക്കത്തയും ആദ്യ കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ഇറങ്ങുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ALSO READ: തകർന്നടിഞ്ഞ് രാജസ്ഥാൻ, പഞ്ചാബിന് നാല് വിക്കറ്റ് ജയം

ഇത്തവണത്തെ ഐപിഎല്ലിൽ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാൻ ഉറച്ച് തന്നെയാണ് ബെംഗളൂരു എത്തിയിരിക്കുന്നത്. വിരാട് കോഹ്ലിയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിൻറെ പ്രതീക്ഷ. നായകൻ ഫാഫ് ഡുപ്ലസിയും മിന്നും ഫോമിലാണ്. ഗ്ലെൻ മാക്സ് വെല്ലിൻറെ വെടിക്കെട്ട് ബാറ്റിംഗും മധ്യനിരയിൽ ദിനേശ് കാർത്തിക്കിൻറെ ഫിനിഷിംഗുമാണ് ബെംഗളൂരുവിൻറെ കരുത്ത്. 

വെങ്കടേഷ് അയ്യർ, നിതീഷ് റാണ, ആന്ദ്രെ റസൽ, സുനിൽ നരൈൻ, ടിം സൌത്തി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. എന്നാൽ, ബെംഗളൂരുവിനെയും കൊൽക്കത്തയെയും പരിക്ക് അലട്ടുന്നുണ്ട്. പരിക്കേറ്റ ശ്രേയസ് അയ്യർ ഈ സീസണിൽ കളിക്കില്ലെന്നതാണ് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയായത്. വ്യക്തിപരമായ കാരണങ്ങളാൽ ഷക്കീബ് അൽ ഹസനും ഇത്തവണ ഇറങ്ങില്ല. 

മറുഭാഗത്ത്, ജോഷ്  ഹേസൽവുഡ്, റീസെ ടോപ്ലെ എന്നിവരുടെ സേവനം ബെംഗളൂരുവിന് നഷ്ടമാകും. ജോഷ് ഹേസൽവുഡിന് പകരക്കാരനായാണ് റീസെ ടോപ്ലെ ബെംഗളൂരുവിലെത്തിയത്. ആദ്യ മത്സരത്തിൽ ഫീൽഡിംഗിനിടെ ടോപ്ലെയ്ക്കും പരിക്കേറ്റതോടെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിയ്ക്ക് അവസരം ലഭിച്ചേക്കും.  

സാധ്യതാ ടീം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: മൻദീപ് സിംഗ്, റഹ്മാനുള്ള ഗുർബാസ് (WK), അനുകുൽ റോയ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ (c), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ/കുൽവന്ത് ഖെജ്രോലിയ, ഉമേഷ് യാദവ്, ടിം സൗത്തി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: ഫാഫ് ഡു പ്ലെസിസ് (c), വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, മൈക്കൽ ബ്രേസ്വെൽ, ദിനേശ് കാർത്തിക് (wk), സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, ആകാശ് ദീപ്, ഡേവിഡ് വില്ലി, കർൺ ശർമ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News