IPL 2023 : രാജസ്ഥാൻ പടിക്കൽ കലമുടയ്ക്കുന്നു; ആർസിബിക്കെതിരെ സഞ്ജുവിനും കൂട്ടർക്കും നാണംകെട്ട തോൽവി

RCB vs RR : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് പിന്തുടർന്ന രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 59 റൺസിന് അവസാനിക്കുകയായിരുന്നു.

Written by - Jenish Thomas | Last Updated : May 14, 2023, 06:53 PM IST
  • 59 റൺസെടുത്ത് രാജസ്ഥൻ റോയൽസ് പുറത്തായി
  • സഞ്ജു സാംസൺ നാല് റൺസെടുത്ത് പുറത്തായി
  • വെയ്ൻ പാർനെല്ലിന് മൂന്ന് വിക്കറ്റ്
IPL 2023 : രാജസ്ഥാൻ പടിക്കൽ കലമുടയ്ക്കുന്നു; ആർസിബിക്കെതിരെ സഞ്ജുവിനും കൂട്ടർക്കും നാണംകെട്ട തോൽവി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്നിൽ തകർന്നടിഞ്ഞ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ സ്വന്തം കാണികളുടെ മുന്നിൽ 59 റൺസ് പുറത്താകുയായിരുന്നു. തോൽവിയോടെ സഞ്ജുവിന്റെയും കൂട്ടരുടെയും പ്ലേ ഓഫ് പ്രതീക്ഷ ത്രിശങ്കിവലായി. ജയത്തോടെ വമ്പൻ ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് ആർസിബി തങ്ങളുടെ പ്ലേ ഓഫ് സാധ്യത നിലനിർത്തുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യുപ്ലെസിസന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും അർധ സെഞ്ചുറിയുടെ പിൻബലത്തിൽ അഞ്ച് വിക്കറ്റ് നഷട്ത്തിൽ 171 റൺസെടുക്കുകയായിരുന്നു. ഇരുവരും ചേർന്നാണ് ആർസിബിയുടെ സ്കോർ ബോർഡിന് അടിത്തറപാകിയത്. ശേഷം അവസാന ഓവറുകളിൽ തകർത്തടിച്ച അനുജ് റാവത്ത് ബാംഗ്ലൂരിനെ പ്രതിരോധിക്കാവുന്ന സ്കോർ സമ്മാനിക്കുകയും ചെയ്തു. രാജസ്ഥാനായി മലയാളി താരം കെ.എം അസിഫും സ്പിന്നർ ആഡം സാംപയും രണ്ട് വിക്കറ്റുകൾ വീതം നേടി. സന്ദീപ് ശർമ്മയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ALSO READ : IPL 2023: വാർണറുടെ ഒറ്റയാൾ പോരാട്ടം വിഫലമായി; പ്ലേ ഓഫ് കാണാതെ ഡൽഹി പുറത്ത്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ ചീട്ടു കൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 39 ഷിമ്രോൺ ഹെത്മയർ മാത്രമാണ് ആർആറിന്റെ സ്കോർ ബോർഡ് 50 റൺസെങ്കിലും പിന്നിടാൻ സഹായിച്ചത്. രാജസ്ഥാന്രെ ഇന്നിങ്സുകൾക്ക് അടിത്തറ പാകുന്ന ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും റൺസൊന്നുമെടുക്കാതെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. നാല് റൺസ് മാത്രമെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണും ആരാധകരെ നിരാശപ്പെടുത്തി. 

മൂന്ന് വിക്കറ്റെടുത്ത വെയിൻ പാർനെല്ലാണ് രാജസ്ഥാന്റെ അടത്തിറ ഇളക്കിയത്. മൈക്കിൾ ബ്രേസ്വെല്ലും കരൺ ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.

112 റൺസിന്റെ കൂറ്റൻ ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. രാജസ്ഥാനെതിരെയുള്ള കൂറ്റൻ ജയം ടീമിന് മികച്ച നെറ്റ് റൺറേറ്റാണ് നൽകിയിരിക്കുന്നത്. ജയത്തോടെ 12 പോയിന്റുമായി ആർസിബിയുടെ പ്ലേ ഓഫ് പ്രവേശന സാധ്യത വർധിക്കുകയും ചെയ്തു. തോൽവിയോടെ സഞ്ജുവും സംഘവും പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് താഴുകയും നെറ്റ് റൺ റേറ്റിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്തു. 12 മത്സരങ്ങളിൽ നിന്നും 12 പോന്റുണ്ടെങ്കിലും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് വലിയ മങ്ങല്ലാണ് ഏറ്റിരിക്കുന്നത്. സീസണിൽ ഇനി രണ്ട് മത്സരങ്ങളാണ് ഇരു ടീമുകൾക്കും അവശേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News