IPL 2023 : ഉദിക്കാൻ അനുവദിച്ചില്ല, സൺറൈസേഴ്സിന്റെ അസ്തമയം കുറിച്ച് സഞ്ജു സാംസൺ; ജയത്തോടെ സീസണിന് തുടക്കമിട്ട് രാജസ്ഥാൻ

IPL 2023 Rajasthan Royals vs Sunrisers Hyderabad : രാജസ്ഥാൻ റോയൽസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത ഓവറിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ 

Written by - Jenish Thomas | Last Updated : Apr 2, 2023, 08:01 PM IST
  • ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 204 റൺസ് വിജയലക്ഷ്യം ഉയർത്തി
  • 131 റൺസെടുക്കാനെ ഹൈജരാബാദിന് സാധിച്ചുള്ളൂ
  • സഞ്ജു സാംസൺ, ജോസ് ബട്ലർ, യഷസ്വി ജയ്സ്വാൾ എന്നിവർക്ക് അർധ സെഞ്ചുറി
  • ചഹലിന് നാല് വിക്കറ്റ്
IPL 2023 : ഉദിക്കാൻ അനുവദിച്ചില്ല, സൺറൈസേഴ്സിന്റെ അസ്തമയം കുറിച്ച് സഞ്ജു സാംസൺ; ജയത്തോടെ സീസണിന് തുടക്കമിട്ട് രാജസ്ഥാൻ

ഹൈദരബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിന് ജയത്തോടെ തുടക്കമിട്ട് രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ 72 റൺസിനാണ് സഞ്ജു സാംസണും സംഘവും തങ്ങളുടെ ആദ്യ മത്സരത്തിൽ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഹൈദരാബാദിന് 131 റൺസെ നോടാനായിള്ളൂ. സഞ്ജുവിന്റെയും ഓപ്പണിങ് താരങ്ങളായ ബോസ് ബട്ലറുടെയും യഷസ്വി ജെയ്സ്വാളിന്റെ അർധ സെഞ്ചുറിയുടെ മികവിലാണ് പ്രഥമ ഐപിൽ ജേതാക്കൾ 203 റൺസെടുത്തത്.

ഓപ്പണിങ്ങിൽ ഇറങ്ങിയ ബട്ലറും ജയ്സ്വാളും ചേർന്ന് ആദ്യ പവർപ്ലേയിൽ തന്നെ രാജസ്ഥാന്റെ സ്കോർ ബോർഡ് 80 റൺസ് കടത്തി. 20 പന്ത് മാത്രം ചെലഴിച്ചാണ് ഇംഗ്ലീഷ് ബാറ്റർ തന്റെ അർധ സെഞ്ചുറി നേടിയത്. ഇരുവർക്കും ശേഷമെത്തിയ സഞ്ജു സാംസൺ അനയാസം രാജസ്ഥാന്റെ സ്കോർ ബോർഡ് 200ലേക്ക് നയിച്ചു. അർധ സെഞ്ചുറി നേട്ടത്തോടെ സഞ്ജു തന്നെ തഴിഞ്ഞവർക്കുള്ള മറുപടി നൽകി. 

ALSO READ : IPL 2023 : ചെന്നൈയെ തോൽപ്പിച്ചതിന് പിന്നാലെ ഗുജറാത്തിന് തിരിച്ചടി; കെയ്ൻ വില്യംസൺ ഐപിഎല്ലിന് പുറത്ത്

204 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. ഓപ്പണർ അഭിഷേക് ശർമ്മയെയും വൺഡൌൺ താരം രാഹുൽ ത്രിപാഠിയെയും പൂജ്യരാക്കി കൊണ്ട് ആദ്യ ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അബ്ദുൽ സമദാണ് എസ്ആർഎച്ചിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നിശ്ചിത ഓവറിൽ 131 റൺസെ സൺറൈസേഴ്സിന് എടുക്കാൻ സാധിച്ചുള്ളൂ.

നാല് വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ഹൈദരബാദിന്റെ മധ്യനിരയെ തകർത്തത്. ബോൾട്ടിനും ചഹലിനും പുറമെ  ആർ അശ്വിനും ജേസൺ ഹോൾഡറും ഓരോ വിക്കറ്റുകൾ വീതം നേടി. ഏപ്രിൽ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സാണ് സഞ്ജുവിന്റെ സംഘത്തിന്റെയും അടുത്ത എതിരാളി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News