Isl Final 2022: പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്

മത്സരം സമനിലയിൽ നിന്നും എക്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്കും എത്തി

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 10:32 PM IST
  • ബ്സാസ്റ്റേഴ്സിനായി ആദ്യ ഗോൾ പറത്തിയത് കെപി രാഹുൽ
  • ഹൈദരാബാദിനെ തുണച്ചത് പെനാൽറ്റി ഷൂട്ട് ഔട്ട്
Isl Final 2022: പൊരുതി തോറ്റ് ബ്ലാസ്റ്റേഴ്സ്, പെനാൽറ്റി ഷൂട്ട് ഔട്ടിൽ കപ്പെടുത്ത് ഹൈദരാബാദ്

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഹൈദരാബാദ് എഫ്സി കപ്പുയർത്തി.എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ഹൈദരാബാദിൻറെ ജയം.ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ കെപി രാഹുലാണ് ബ്ലാസ്റ്റേഴ്സിനായി ഹൈദരാബാദിൻറെ വല കുലുക്കിയത്.

തുടർന്ന് ഹൈരദാബാദിന് കിട്ടിയ ഫ്രീ കിക്കിലും കാര്യമുണ്ടായില്ലെങ്കിലും 88ാം മിനിട്ടിൽ സഹിൽ തവോറ മടക്കിയ ഗോളാണ് കളിയുടെ ഗതിയെ തന്നെ മാറ്റിയത്. ഇതോടെ മത്സരം സമ നിലയിൽ നിന്നും എക്ട്രാ ടൈമിലേക്ക് മാറി. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകളില്ലാതെ അവസാനിച്ചതോടെ  പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് എത്തി. അഞ്ച്  പെനാൽറ്റി കിക്കുകളിൽ 3-ഉം ഗോൾവല കടത്തിയാണ് ഹൈദരാബാദ് തങ്ങളുടെ വിജയം ആധികാരികമാക്കിയത്.

ഇത്തവൻ വൻ വിജയ പ്രതീക്ഷയോട മത്സരത്തിന് എത്തിയതെങ്കിലും ബ്ലാസ്റ്റേഴ്സിൻറെ തോൽവി ആരാധകർക്കും നിരാശയാണ് ഉണ്ടാക്കുന്നത്.  2014-ലും 16ലുമായിരുന്നു ഇതിന് മുൻപ് ബ്ലാസ്റ്റേഴ്സ് ഫൈനിൽ എത്തിയത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News