Kerala Blasters ന് ട്രാൻസ്ഫർ വിലക്കേർപ്പെടുത്തി FIFA, കാരണം വിദേശ താരത്തിന് കരാറിൽ പറഞ്ഞ തുക നൽകിയില്ല

Kerala Blasters ന് ട്രാൻസ്ഫർ ബാൻ (Transfer Ban) ഏർപ്പെടുത്തി ആഗോള ഫുട്ബോൾ സംഘടനയായ ഫിഫാ (FIFA). ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ടീമിന് ഫിഫാ ട്രാൻസ്ഫർ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്ത് കത്ത് ലഭിച്ചതായിട്ടാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 02:19 AM IST
  • താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടർന്നാണ് ഫിഫാ ടീമിനെ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്.
  • ബ്ലാസ്റ്റേഴ്സിന് മാത്രമല്ല മറ്റൊരു ഇന്ത്യൻ ക്ലബായ ഈസ്റ്റ് ബംഗാളിനും താര കൈമാറ്റത്തിന് ആഗോള ഫുട്ബോൾ സംഘടന വിലക്കേർപ്പെടുത്തും.
  • മുൻ ബ്ലാസ്റ്റേഴസ് താരം മറ്റേജ് പൊപ്ലാനിക്കിന് ക്ലബ് ഇതുവരെ കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ തുകയും നൽകിട്ടില്ല.
  • ഫിഫാ കമ്മിറ്റി കൂടി കേരള ടീമിന്റെ മാനേജ്മെന്റിന്റെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തി.
Kerala Blasters ന് ട്രാൻസ്ഫർ വിലക്കേർപ്പെടുത്തി FIFA, കാരണം വിദേശ താരത്തിന് കരാറിൽ പറഞ്ഞ തുക നൽകിയില്ല

Kochi : കേരളത്തിന്റെ സ്വന്തം ഐഎസ്എൽ (ISL) ടീം കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) ട്രാൻസ്ഫർ ബാൻ (Transfer Ban) ഏർപ്പെടുത്തി ആഗോള ഫുട്ബോൾ സംഘടനയായ ഫിഫാ (FIFA). ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ടീമിന് ഫിഫാ ട്രാൻസ്ഫർ ബാനുമായി ബന്ധപ്പെട്ട് ഫിഫയുടെ ഭാഗത്ത് കത്ത് ലഭിച്ചതായിട്ടാണ് സൂചന. 

താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടർന്നാണ് ഫിഫാ ടീമിനെ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്താൻ തീരുമാനം എടുത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല മറ്റൊരു ഇന്ത്യൻ ക്ലബായ ഈസ്റ്റ് ബംഗാളിനും താര കൈമാറ്റത്തിന് ആഗോള ഫുട്ബോൾ സംഘടന വിലക്കേർപ്പെടുത്തും.

ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ലൊവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന്റെയും നിലവിൽ താരം കളിക്കുന്ന സ്കോട്ടിഷ് ക്ലബ് ലിവിസ്റ്റൺ എഫ്സിയുടെ പരാതിയിലാണ് ഫിഫാ ഈ തീരുമാനം എടുത്തിയിരിക്കുന്നത്. ഈ പരാതിയിൽ ജൂൺ ആദ്യം തന്നെ ഫിഫയും എഐഎഫ്എഫും ക്ലബിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയെന്നാണ് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്. ജോണി എ കോസ്റ്റയുടെ പരാതിയലാണ് ഈസ്റ്റ് ബംഗാളിനെതിരെ ഫിഫി ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്താൻ പോകുന്നത്.

ALSO READ : Euro Cup 2020 : സ്പെയിൻ ക്യാപ്റ്റൻ Sergio Busquets കോവിഡ് പോസിറ്റിവ്, താരം ക്യാമ്പ് വിട്ടു

എന്താണ് ശരിക്കും സംഭവം?

2018-2020 സീസണിൽ കേരളത്തിന്റെ വിദേശ താരങ്ങളിൽ ഒരാളായിരുന്ന സ്ലോവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന് ക്ലബ് ഇതുവരെ കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ തുകയും നൽകിട്ടില്ല. ഇതെ തുടർന്ന് താരവും താരത്തിന്റെ നിലവിലെ ക്ലബും ചേർന്ന് ഫിഫയെ സമീപിക്കുകയായിരുന്നു. ഫിഫാ കമ്മിറ്റി കൂടി കേരള ടീമിന്റെ മാനേജ്മെന്റിന്റെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തി. അതെ തുടർന്നാണ് ഈ ബാൻ ഏർപ്പെടുത്തുന്നത്.

ALSO READ : India vs Bangladesh : 'ഡബിൾ ഛേത്രി' ഇന്ത്യക്ക് ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം

എന്നാൽ ഇത് വലിയ ഒരു പ്രശ്നമല്ല. പൊപ്ലാനിക്കിന് നൽകനുള്ള തുക ക്ലബ് വീട്ടി കഴിഞ്ഞാൽ നാളെ മുതൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് ബ്ലാസ്റ്റേഴ്സിന് പങ്കെടുക്കാൻ സാധിക്കും. നിലവിൽ മഞ്ഞപ്പടയുടെ വിവിധ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ബ്ലാസ്റ്റേഴ്സ് ബാൻ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. എന്നാൽ ഇതുവരെ ഫിഫായുടെയും കേരള ബ്ലസ്റ്റേഴ്സിന്റെയും ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രസ്താവനോയ മറ്റും ഉണ്ടായിട്ടില്ല മറ്റൊരു വാസ്തവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News