കൊച്ചി : ഐഎസ്എൽ 2021-22 സീസണിലെ ഗോൾഡൻ ഗ്ലൗവിന് അർഹനായ പ്രഭ്സുഖൻ സിങ് ഗില്ലുമായിട്ടുള്ള കരാർ രണ്ട് വർഷത്തേക്ക് പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ താരവുമായി 2024 വരെത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയത്.
17 മത്സരങ്ങളിൽ കേരളത്തിനായി ഗ്ലൗ അണിഞ്ഞ ഗിൽ 7 ക്ലീൻ ഷീറ്റും 49 സേവുകളാണ് നടത്തിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ കസ്റ്റോഡിയനായ ആൽബിനോ ഗോമസ് പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായതോടെയാണ് കോച്ച് ഇവാൻ വുകോമാനോവിച്ച് ടീമിന്റെ വല കാക്കാൻ ഗില്ലിനെ ഏൽപ്പിക്കുന്നത്. 2021ലെ ഡ്യുറണ്ട് കപ്പിലാണ് ഗിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യമായി ഗ്ലൗ അണിയുന്നത്.
ALSO READ : Mother's Day 2022 : മാതൃദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ തങ്ങളുടെ അമ്മമാരോടൊപ്പം; കാണാം ചിത്രങ്ങൾ
"ക്ലബ്ബുമായിട്ടുള്ള കരാർ നീട്ടുന്നതിൽ ഞാൻ തീർച്ചയായും അഭിമാനിക്കുന്നു. കഴിഞ്ഞ സീസൺ അത്തരത്തിലുള്ള ഒന്നായിരുന്നു. ഈ ക്ലബ്ബുമൊത്തുള്ള അടുത്ത രണ്ട് വർഷം മികച്ചതാകുമെന്ന് ഞാൻ വിശ്വസിക്കുന്നു! അടുത്ത രണ്ട് വർഷത്തേക്ക് ഞാൻ കാത്തിരിക്കുന്നത്, രണ്ട് വർഷത്തെ കളി, വിജയങ്ങൾ, ടൈറ്റിൽ തുടങ്ങിയവയ്ക്കാണ്! എനിക്ക് ഇനിയും ഒരുപാട് പഠിക്കാനും നേടാനും ഉണ്ട്" ഗിൽ കരാർ പുതുക്കിയതിന് ശേഷം അറിയിച്ചു.
"കഴിഞ്ഞ സീസണിലെ താരത്തിന്റെ മികച്ച പ്രകടനത്തിനും ടീമിലെ കരാർ പുതുക്കിയതിനും ഞാൻ ഗില്ലിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. നാളുകളായി ക്ഷമയോടെ കാത്തിരുന്ന ഗിൽ തനിക്ക് അവസരം ലഭിച്ചതിന് ശേഷം താൻ എത്ര നല്ല എതിരാളിയാണെന്നും എത്ര നിലവാരമുള്ള കളിക്കാരനാണെന്നും കാണിച്ചുതന്നു. ഞങ്ങൾ ഒരുമിച്ച് തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്" ബ്ലാസ്റ്റേഴ്സിന്റെ സ്പോട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
ALSO READ : കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കും: മന്ത്രി വി. അബ്ദു റഹിമാൻ
2014 ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഗിൽ തന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. ശേഷം എഐഎഫ്എഫ്ന്റെ എലൈറ്റ് അക്കാദമിയിൽ ചേരുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ആരോസിന്റെ ഡെവലപ്മെന്റ് ടീമിന്റെ ഭാഗമായി. ശേഷം 2018ൽ ഇന്ത്യൻ ആരോസിന്റെ പ്രധാന ടീമിന്റെ ഭാഗമായി. പിന്നാലെ 2019ൽ ബാംഗ്ലൂർ എഫ്സിയുമായി കരാറിൽ ഏർപ്പെട്ടതോടെ പഞ്ചാബ് താരം ഐഎസ്എല്ലിന്റെ ഭാഗമായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.