Kochi : കേരളത്തിൽ നിന്നുള്ള ഏക ഐപിഎൽ (IPL) ടീമായിരുന്നു കൊച്ചി ടസ്ക്കേഴ്സ് കേരളത്തിനായി (Kochi Tuskers Kerala) കളിച്ച താരങ്ങൾക്ക് ഇനിയും ടീമിന്റെ ഭാഗത്ത് നിന്ന് പണം ലഭിക്കാനുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ബ്രാഡ് ഹോഡ്ജ് (Brad Hodge). 2011 ടീമിനായി കളിച്ച് താരങ്ങൾക്ക് കെടികെ ഫ്രാഞ്ചൈസി ഇതുവരെ ബാക്കിയുള്ള 35 ശതമാനം പണം നൽകിട്ടില്ലയെന്നാണ് ബ്രാഡ് ഹോഡ്ജ് തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ബിസിസിഐ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇതുവരെ 2020 ലോകകപ്പിൽ റണ്ണറപ്പിനുള്ള പ്രൈസ് മണി നൽകിട്ടില്ലയെന്ന് ടെലിഗ്രാഫിന്റെ വാർത്തയ്ക്ക് കമന്റായിട്ടാണ് ബ്രാഡ് ഹോഡ്ജ് ഇക്കാര്യം ട്വിറ്റ് ചെയ്തിരിക്കുന്നത്.
Players are still owed 35% of their money earned from ten years ago from the @IPL representing Kochi tuskers. Any chance @BCCI could locate that money?
— Brad Hodge (@bradhodge007) May 24, 2021
ALSO READ : സുരക്ഷിതമായി നാട്ടിലെത്തി: ബി.സി.സിയെക്ക് നന്ദി അറിയിച്ച് ഒാസ്ട്രേലിയൻ ടീം
പത്ത് വർഷത്തിന് മുമ്പ് കൊച്ചി ടസ്ക്കേഴ്സ് കേരളക്കായി കളിച്ച താരങ്ങൾക്ക് ഇതുവരെ ബാക്കി 35 ശതമാനം പണം ലഭിച്ചിട്ടില്ല. ഏതെങ്കിലും വിധത്തിൽ ബിസിസിഐക്ക് പണം കണ്ടെത്താൻ സാധിക്കുമോ ? എന്നാണ് ഹോഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
2008 മുതൽ 2014 വരെയാണ് വിവിധ ഐപിഎൽ ടീമികൾക്കായി ഹോഡ്ജ ബാറ്റ് വീശുന്നത്. അതിൽ ഒരു സീസണിൽ 2011ലാണ് കൊച്ചി ടസ്ക്കേഴ്സിനായിട്ടു ഹോഡ്ജ് ജേഴ്സി അണിഞ്ഞിരുന്നു. 2010 ഐപിഎൽ താര ലേലത്തിൽ 425,000 യുഎസ് ഡോളറിനായിരുന്നു കെടികെ ഹോഡ്ജിനെ സ്വന്തമാക്കുന്നത്. സീസണിലെ 14 മത്സരങ്ങളിൽ നിന്ന് ഓസ്ട്രേലിയൻ താരം കെടികെക്കായി 285 റൺണസെടുത്തിരുന്നു. ട്വീറ്റ് പ്രകാരം കണക്ക് കൂട്ടുമ്പോൾ ടീം താരത്തിന് ഇനി 127,000 യുഎസ് ഡോളർ തുക നൽകാനുണ്ട്.
ബാങ്ക് ഗ്യാരന്റിയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഫ്രാഞ്ചൈസിയെ അടുത്ത സീസണിൽ മുതൽ ബിസിസിഐ വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ടീം കോടതയിയെ സമീപിക്കുകയും ചെയ്തു. കേസിൽ ജയിച്ച ഫ്രാഞ്ചൈസിക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്തു. ഇത് നൽകുന്നതിന് വീഴ്ച വരുത്തിയ ബിസിസിഐക്ക് പിന്നീട് കോടതി പിഴയായി 300 കോടി രൂപ അധികം ഫ്രാഞ്ചൈസിക്ക് നൽകണമെന്ന് 2017ൽ വിധിച്ചിരുന്നു.
ALSO READ : COVID Relief : BCCI രാജ്യത്തിന് 2000 ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകി
ആ ഏക സീസണിൽ പങ്കെടുത്ത കെടികെ എട്ടാം സ്ഥാനത്താണ് ലീഗ് അവസാനിപ്പിച്ചത്. 14 മത്സരങ്ങളിൽ ആകെ ആറ് മത്സരങ്ങളിൽ മാത്രമാണ് കെടികെക്ക് ജയിക്കാൻ സാധിച്ചത്. ഹോഡ്ജിനെ കൂടാതെ ഇന്ത്യൻ താരങ്ങളായി ലക്ഷമണൻ രാഹുൽ ദ്രാവിഡ്, എസ് ശ്രീശാന്ത്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ബ്രൻഡൺ മക്കല്ലം, മഹേല ജയവർധന തുടങ്ങിയ താരങ്ങൾ കെടികക്കായി അണിനിരന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...