റിയോ ഒളിമ്പിക്സിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടാതിരുന്നതില്‍ നിരാശയുണ്ടെന്ന് സുപ്പര്‍ താരം മെസി

Last Updated : May 12, 2016, 12:52 PM IST
റിയോ ഒളിമ്പിക്സിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടാതിരുന്നതില്‍ നിരാശയുണ്ടെന്ന് സുപ്പര്‍   താരം മെസി

ബാര്‍സിലോണയ്ക്ക് വേണ്ടി കളിച്ച് മികച്ച ഫോമില്‍ നില്‍ക്കുന്ന മെസിയെ  റിയോ ഒളിമ്പിക്സിനുള്ള അര്‍ജന്റീന ടീമില്‍ ഉള്‍പ്പെടാതിരുന്നതില്‍ നിരാശയുണ്ടെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി. ഒളിമ്പിക്സില്‍ കളിക്കുന്നത് ഒരു വേറിട്ട അനുഭവമാണ്‌. 2008ല്‍ ബീജിങ് ഒളിമ്പിക്‌സ് ടീമിന്‍റെ ജയത്തോടൊപ്പം തന്നെ മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണ് നല്‍കിയതെന്ന് മെസി പറഞ്ഞു. 

കോപ അമേരിക്ക നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അടുത്തമാസം ജൂണില്‍ നടക്കുന്ന കോപ സെന്റനാറിയോയില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് മെസിയെ റിയോ ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോച്ച് നേരത്തെ വ്യകതമാക്കിയിരുന്നു.

Trending News