ദുബായ്: ടി20 ലോകകപ്പിലെ (T20 World Cup 2021) സൂപ്പര്‍ 12 (Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് പൊരുതി തോറ്റ് സ്കോട്ലൻഡ് (Scotland). 16 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് (New Zealand) സ്വന്തമാക്കിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
20 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മൈക്കല്‍ ലീസ്കാണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. സൂപ്പര്‍ 12ല്‍ രണ്ടാം ജയത്തോടെ ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ സ്കോട്‌ലന്‍ഡിന്‍റെ സെമി പ്രതീക്ഷകള്‍ തീര്‍ത്തും മങ്ങി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ന്യൂസിലന്‍ഡ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
Also Read: T20 World Cup|വിരാട് കോലി എക്കാലത്തേയും മികച്ച നായകൻ; ഫേസ്ബുക്ക് കുറിപ്പുമായി എം ബി രാജേഷ്
കെയിൽ കോട്സറും ജോർജ് മുൺസിയും ചേർന്ന് മികച്ച തുടക്കമാണ് സ്കോട്ട്‌ലൻഡിനു നൽകിയത്. ആദ്യ ഓവറുകളിൽ തുടർ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം 21 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം വേർപിരിഞ്ഞു. കോയെറ്റസ്ര്‍ പുറത്തായശേഷമെത്തിയ മാത്യൂ ക്രോസും മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്കോട്‌ലന്‍ഡ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനാവാഞ്ഞത് സ്കോട്‌ലന്‍ഡിന് തോല്‍വിയില്‍ നിര്‍ണായകമായി. മാത്യു ക്രോസ് 29 പന്തില്‍ 27 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മുന്‍സേ 18 പന്തില്‍ 22 റണ്‍സെടുത്തു.
മധ്യനിരയില്‍ റിച്ചി ബെറിംഗ്ടണും(17 പന്തില്‍ 20) കാളം മക്‌ലോയ്ഡും(12) വലിയ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ക്രിസ് ഗ്രീവ്സിനെ കൂട്ടുപിടിച്ച് മൈക്കേല്‍ ലീസ്ക് (20 പന്തില്‍ 42*) നടത്തിയ പോരാട്ടം സ്കോട്‌ലന്‍ഡിന്‍റെ പരാജയഭാരം കുറച്ചു. ന്യൂസീലൻഡിനായി ഇഷ് സോധിയും ട്രെൻ്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്ന് ആഞ്ഞുപിടിച്ചിരുന്നെങ്കില്‍ സ്കോട്‌ലന്‍ഡ് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടത്തുമായിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ (Martin Guptill) അര്‍ധസെഞ്ച്വറി മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചത്. 56 പന്തില്‍ 93 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.
Also Read: Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും
ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് നേടിയ ന്യൂസിലൻഡ് മൂന്നാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇതുവരെ ജയം നേടാനാകാത്ത സ്കോട്ലൻഡ് ആറാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...