South Africa vs West Indies : ടി20യിൽ 259 റൺസ് വിജയലക്ഷ്യം, 7 പന്ത് ബാക്കിയാക്കി മറികടന്നു; ദക്ഷിണാഫ്രിക്കയ്ക്ക് ലോക റെക്കോർഡ്

South Africa vs West Indies T20 : സന്ദർശകരായ വെസ്റ്റ് ഇൻഡീസ് ജോൺസൺ ചാൾസിന്റെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 259 റൺസ് വിജയലക്ഷ്യം ഉയർത്തിയത്

Written by - Jenish Thomas | Last Updated : Mar 26, 2023, 10:08 PM IST
  • 259 റൺസ് വിജയലക്ഷ്യമാണ് വിൻഡീസ് ആതിഥേയർക്കെതിരെ ഒരുക്കിയത്
  • പ്രൊട്ടീസ് ഏഴ് ബാക്കി നിൽക്കവെ വിജയലക്ഷ്യം കണ്ടെത്തി
South Africa vs West Indies : ടി20യിൽ 259 റൺസ് വിജയലക്ഷ്യം, 7 പന്ത് ബാക്കിയാക്കി മറികടന്നു; ദക്ഷിണാഫ്രിക്കയ്ക്ക് ലോക റെക്കോർഡ്

ടി20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന റൺ ചേസ് വിജയവുമായി ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം 1.1 ഓവർ ബാക്കി വെച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക പരമ്പരയിലെ തങ്ങളുടെ ആദ്യ ജയം കണ്ടെത്തിയത്. ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ആഫ്രിക്കൻ ടീം ടി20യിലെ റെക്കോർഡ് റൺ ചേസ് സ്വന്തമാക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ജോൺസൺ ചാൾസിന്റെ സെഞ്ചുറിയുടെ മികവിലാണ് 259 റൺസ് വിജയലക്ഷ്യം സൃഷ്ടിച്ചത്.

അതേസമയം 259 റൺസ് കൂറ്റൻ വിജയലക്ഷ്യത്തിന്റെ അടിപതറാതെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സന്ദർശകർക്കെതിരെ വീശി. 5.3 ഓവർ കൊണ്ട് ദക്ഷിണാഫ്രിക്ക ഓപ്പണിങ് കൂട്ടുകെട്ടായ ഡികോക്കും റീസാ ഹെൻഡ്രിക്സും ചേർന്ന് 100 റൺസ് പാർട്ട്ണെർഷിപ്പ് ഒരുക്കിയത്. കൂടാതെ പത്ത് ഓവറിൽ 150 റൺസെടുത്തതും പ്രൊട്ടീസ് നേടിയ മറ്റൊരു ലോകറെക്കോഡാണ്. 

ALSO READ : IPL 2023: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഓറഞ്ച് ക്യാപ്പുകൾ നേടിയ താരം ആരാണ്? ചില രസകരമായ വിവരങ്ങൾ ഇതാ

പിന്നീട് സാവകാശത്തിൽ പ്രൊട്ടീസ് ജയത്തിലേക്ക് നീങ്ങി. 2022ൽ സെർബിയയ്ക്കെതിരെ ബൾഗേറിയ നേടിയ 246 വിജയലക്ഷ്യമാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന് റൺചേസ് റെക്കോർഡ്.

ജയത്തോടെ പരമ്പരയിൽ 1-1 ദക്ഷിണാഫ്രിക്ക സമനില പിടിച്ചു. ആദ്യ മത്സരത്തിൽ സന്ദർശകരായ വിൻഡീസ് പ്രൊട്ടീസിനെ മൂന്ന് വിക്കറ്റ് തോൽപ്പിക്കുകയായിരുന്നു. മാർച്ച് 28നാണ് പരമ്പരയിലെ അവസാനവും നിർണായകവുമായി മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News