കൊച്ചി: അങ്ങിനെ ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ വല കാത്ത പി.ആർ ശ്രീജേഷ് ഇന്ന് വൈകീട്ട് അഞ്ചിന് കേരളത്തിലെത്തും. ഹോക്കിയിലെ രാജ്യത്തിൻറെ മികച്ച നേട്ടത്തിന് പിന്നാലെ ശ്രീജേഷിന് അർഹമായ സമ്മാനം സംസ്ഥാനം നൽകിയില്ലെന്നത് സംബന്ധിച്ച് വിവാദം തുടരുകയാണ്. അഞ്ചു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ശ്രീജേഷിന് പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങൾ പലതും കോടികൾ പ്രഖ്യാപിച്ചയിടത്താണ് ഇതെന്നത് ശ്രദ്ധേയം.
കായിക മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിങ്ങനെ
ഒളിമ്പിക് മെഡൽ ജേതാവ് പ്രിയപ്പെട്ട പി.ആർ ശ്രീജേഷിനെ കേരളം ഇന്ന് വരവേൽക്കുകയാണ്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറെ അഭിമാനത്തോടെ ഈ ചടങ്ങിൽ പങ്കെടുക്കുകയാണ്.
ഒരു നാടിന്റെയാകെ ആവേശവും അഭിമാനവുമായി മാറിയിരിക്കുകയാണ് ശ്രീജേഷ്. കേരളം പതിറ്റാണ്ടുകളായി കാണുന്ന സ്വപ്നമാണ് ശ്രീജേഷ് യാഥാർത്ഥ്യമാക്കിയത്.
അതുകൊണ്ട് തന്നെ പ്രിയപുത്രന് അതിഗംഭീര സ്വീകരണമാണ് നാട് കരുതിവെച്ചിരിക്കുന്നത്.
41 വർഷത്തിനു ശേഷം ഇന്ത്യൻ ഹോക്കിയ്ക്ക് ഒളിമ്പിക് മെഡൽ നേടിക്കൊടുക്കുന്നതിൽ ശ്രീജേഷ് സുപ്രധാന പങ്കാണ് വഹിച്ചത്. അത് ഒരു ഒളിമ്പിക്സ് കാലത്തെ മാത്രം ആകസ്മികതയല്ല.പന്ത്രണ്ടാം വയസ്സിൽ ജി.വി രാജ സ്പോർട്സ് സ്കൂളിൽ ചേർന്ന നാൾ മുതലുള്ള കഠിന പ്രയത്നത്തിന്റെ ഫലമാണത്. കേരളത്തിനാകെ പ്രചോദനമാണ് ഈ നേട്ടം.
പോസ്റ്റിൻറെ പൂർണരൂപം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...