അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായാതിനെത്തുടര്‍ന്ന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു.

Last Updated : Dec 12, 2019, 04:17 PM IST
  • പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായാതിനെത്തുടര്‍ന്ന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു.
  • അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്.
അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

മുംബൈ: പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായാതിനെത്തുടര്‍ന്ന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു.

അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്. 

ത്രിപുരയില്‍ അഗര്‍ത്തലയിലെ എംബിബി സ്റ്റേഡിയത്തില്‍ നടന്ന് വരികയായിരുന്ന ത്രിപുര-ജാര്‍ഖണ്ഡ് മത്സരവും ആസാമിലെ ഗുവഹത്തി എസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന ആസാം-സര്‍വീസസ് മത്സരവുമാണ് ഉപേക്ഷിച്ചത്. 

ഇരു മത്സരങ്ങളും അവസാന ദിവസത്തിലേക്ക് കടന്നിരുന്നു. അവസാന ദിവസം 5 വിക്കറ്റ് കൈവശം ഇരിക്കെ 168 റണ്‍സ് കൂടിയായിരുന്നു അസമിന് വിജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിംഗ്സില്‍ 358 എന്ന കരുത്താര്‍ന്ന നിലയില്‍ ജാര്‍ഖണ്ഡ് നില്‍ക്കവെയാണ് മത്സരം ഉപേക്ഷിച്ചത്.

ഈ അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ജനങ്ങള്‍ നടത്തുന്ന കടുത്ത പ്രതിഷേധവും ആക്രമണ സംഭവങ്ങളും കണക്കിലെടുത്ത് അസമിലെ ഗുവാഹത്തിയില്‍ അനശ്ചിതകാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു൦ അഗ്നിക്കിരയാക്കിയതായാണ്‌ റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന ബില്‍, തങ്ങളുടെ സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് അസമില്‍ പ്രതിഷേധം. പുറത്തുനിന്നെത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നല്‍കുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന ഭയവും ഇവിടുത്തുകാര്‍ക്കുണ്ട്.

Trending News