Sachin Tendulkar: 12 വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പ് ട്രോഫി സച്ചിന്റെ കൈയ്യിലേയ്ക്ക്; ആരാധകർ ആവേശത്തിൽ

Sachin named global ambassador for ODI WC 2023: ലോകകപ്പ് ചരിത്രത്തിൽ 2000-ൽ കൂടുതൽ റൺസ് നേടിയ ഒരേയൊരു താരമാണ് സച്ചിൻ.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 08:38 AM IST
  • ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സച്ചിൻ.
  • ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിനാണ്.
  • 19-ാം വയസ്സിലാണ് സച്ചിൻ ആദ്യമായി ലോകകപ്പ് കളിക്കുന്നത്.
Sachin Tendulkar: 12 വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പ് ട്രോഫി സച്ചിന്റെ കൈയ്യിലേയ്ക്ക്; ആരാധകർ ആവേശത്തിൽ

നീണ്ട 24 വർഷത്തെ കരിയറിൽ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും സ്വന്തമാക്കിയാണ് ഇതി​ഹാസ താരം സച്ചിൻ ടെണ്ടുൽക്കർ കളിക്കളത്തിൽ നിന്ന് വിട പറഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും സച്ചിന്റെ ഏറ്റവും വലിയ ആ​ഗ്രഹമായ ലോകകപ്പ് വിജയം സഫലമായത് 2011ൽ ആയിരുന്നു. സച്ചിൻ ലോകകപ്പ് ഉയർത്തുക എന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നമായിരുന്നു. 

ആറ് ലോകകപ്പുകളിൽ പങ്കെടുത്ത താരമാണ് സച്ചിൻ. 1992ലാണ് സച്ചിൻ ആദ്യമായി ലോകകപ്പിൽ കളിക്കുന്നത്. 2011ലെ ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇപ്പോൾ ഇതാ 12 വർഷത്തിന് ശേഷം സച്ചിന്റെ കൈകളിലേയ്ക്ക് ലോകകപ്പ് ട്രോഫി വീണ്ടും എത്തുകയാണ്. ഒക്‌ടോബർ അഞ്ചിന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആഗോള അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. വ്യാഴാഴ്ച ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ട്രോഫിയുമായി കളത്തിലിറങ്ങും. ഇതോടെ ടൂർണമെന്റിന് തുടക്കമാകും. 

ALSO READ: കാര്യവട്ടത്ത് കളിച്ചത് മഴ; ഇന്ത്യ - നെതർലാൻഡ്സ് മത്സരവും ഉപേക്ഷിച്ചു

'1987ലെ ബോൾ ബോയ് മുതൽ ആറ് ടൂർണമെന്റുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെ.. ലോകകപ്പിന് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. 2011ൽ ലോകകപ്പ് നേടിയത് എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷമായിരുന്നു. ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾ യുവതാരങ്ങൾക്ക് വളരെയധികം പ്രചോദനം നൽകും. അത്തരമൊരു പ്രത്യേക ടീമും കളിക്കാരും ഇവിടെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ കടുത്ത മത്സരത്തിന് തയ്യാറാണ്. ഈ മഹത്തായ ടൂർണമെന്റിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റ് യുവതാരങ്ങളെ പ്രചോദിപ്പിക്കും' സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സച്ചിൻ. തന്റെ 19-ാം വയസ്സിലാണ് സച്ചിൻ ടെണ്ടുൽക്കർ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം സച്ചിന്റെ പേരിലാണ്. ലോകകപ്പിൽ 2000ൽ കൂടുതൽ റൺസ് നേടിയ ഒരേയൊരു ബാറ്റ്സ്മാൻ ഇപ്പോഴും സച്ചിൻ മാത്രമാണ്. ഒരു ലോകകപ്പിൽ 663 റൺസ് നേടിയതിന്റെ റെക്കോർഡും സച്ചിന്റെ പേരിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News