India യുടെ Athletics Coach Nikolai Snesarev പാട്യാലയിലെ ദേശീയ കായിക ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ഇന്നലെ നടന്ന അത്ലെറ്റിക് ​ഗ്രാൻഡ്പ്രീയിൽ പങ്കെടുക്കാൻ സ്നസറേവ് ബംഗ്ലൂരിവിൽ നിന്ന് വന്നതായിരുന്ന. രാവിലെത്തെ പരിശീലനത്തിന് ശേഷം മുറിയിലേക്ക് മടങ്ങിയ സ്നസറേവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 03:39 PM IST
  • ഹോസ്റ്റലിലാണ് മരിച്ച് നിലയിൽ കണ്ടെത്തിയത്.
  • അത്ലെറ്റിക് ​ഗ്രാൻഡ്പ്രീയിൽ പങ്കെടുക്കാൻ സ്നസറേവ് ബംഗ്ലൂരിവിൽ നിന്ന് വന്നതായിരുന്ന.
  • രാവിലെത്തെ പരിശീലനത്തിന് ശേഷം മുറിയിലേക്ക് മടങ്ങിയ സ്നസറേവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • 2005ലാണ് സ്നസറേവ് ഇന്ത്യയുടെ അത്ലെറ്റിക്സ് കോച്ചായി ചുമതലയെടുത്തത്.
India യുടെ Athletics Coach Nikolai Snesarev പാട്യാലയിലെ ദേശീയ കായിക ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

New Delhi: ഇന്ത്യയുടെ Athletics Belarusian Coach Nikolai Snesarev അന്തരിച്ചു. 72 കരാനായ നിക്കോളായ് സ്നസറേവ് പാട്യാലയിലെ National Institute of Sports ന്റെ ഹോസ്റ്റലിലാണ് മരിച്ച് നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ നടന്ന അത്ലെറ്റിക് ​ഗ്രാൻഡ്പ്രീയിൽ പങ്കെടുക്കാൻ സ്നസറേവ് ബംഗ്ലൂരിവിൽ നിന്ന് വന്നതായിരുന്ന. രാവിലെത്തെ പരിശീലനത്തിന് ശേഷം മുറിയിലേക്ക് മടങ്ങിയ സ്നസറേവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ALSO READ : Kieron Pollard ഒരു ഓവറിൽ ആറ് Sixers പറത്തി; അതും Hat-Trick നേടി തിളങ്ങി നിന്ന Akila Danajaya ക്കെതിരെ : Video

2005ലാണ് സ്നസറേവ് ഇന്ത്യയുടെ അത്ലെറ്റിക്സ് കോച്ചായി ചുമതലയെടുത്തത്. തുടർന്ന് അടുത്ത് അഞ്ച് വർഷം ഇന്ത്യൻ കായിക മേഖലയിലെ കഠിന പ്രവർത്തിനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന് ആദ്യമായി അഭിമാനകരമായ നേട്ടം ലഭിച്ചത്. ​ഗ്യാങ്ഷ്ചു ഏഷ്യൻ ​ഗെയിംസിലെ 10,000 മീറ്റർ ഓട്ടത്തിൽ പ്രീജ ശ്രധരനും കവിതാ റാവത്തും നേടിയ സ്വർണ്ണവും വെള്ളിയുമാണ് സ്നസറേവിന്റെ ആദ്യ അഭിമാനകരമായ നേട്ടം. കൂടാതെ സ്റ്റീപ്പിൾ ചേസിൽ സുധാ സിങ് സ്വർണ നേടിയിരുന്നു.

ALSO READ : ISL 2020-21 : ലീ​ഗ് ചരിത്രത്തിൽ ആദ്യമായി ഒരു Indian Coach ന്റെ കീഴിൽ ഒരു ടീം Play Off ൽ, ആരാണ് Northeast United ന്റെ മാനേജർ Khalid Jamil

തുടർന്ന് 2016 റിയോ ഒളിമ്പിക്സിൽ സ്റ്റീപ്പിൾ ചേസിൽ ലളിതാ ബാബർ ഫൈനലിൽ എത്തിയതും വലിയ നേട്ടമായിരുന്നു. പി.ടി ഉഷയ്ക്ക് ശേഷം 32 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ വനിതാ അത്ലെറ്റിക് താരം ഒളിമ്പിക്സിന്റെ ഫൈനൽ എത്തുന്നതും സ്നസറേവിന്റെ കീഴിലായിരുന്നു.

പരിശീലന വേളയിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സ്നസറേവ് ഇന്ത്യൻ കായിക കോച്ചുമാരിൽ ഏറെ വ്യത്യസ്തനാക്കിയിരുന്നു. കായിക താരങ്ങൾക്കുള്ള ഭക്ഷണക്രമം, മൊബൈൽ ഫോണിന്റെ ഉപയോ​ഗം തുടങ്ങിയവയ്ക്ക് ഈ ബലാറസ് കോച്ച് വലിയ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഫലം വിവിധ രാജ്യന്തര മത്സരത്തിൽ പ്രതിഫലിച്ചിരുന്നത് മെഡലുകളുടെ നേട്ടത്തോടെയാണ്. 

ALSO READ : IND vs ENG 4th Test : അവസാന ടെസ്റ്റിലും England ന് പതർച്ച : Axar Patel ലും R Ashwin നും ചേർന്ന് സന്ദർശകരെ 205 പുറത്താക്കി, ഇന്ത്യക്കും തുടക്കം ഞെട്ടലോടെ

2019ൽ സ്നസറേവിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇറിക്കുകയായിരുന്നു. എന്നാൽ 2020ൽ നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ സാഹചര്യത്തിൽ കാരർ നീട്ടുകയായിരുന്നു. സ്നസറേവിന്റെ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News