ഏഷ്യൻ ഗെയിംസ്: ടെന്നിസ് കോർട്ടിൽ നിന്നും ഇന്ത്യയുടെ ആറാം സ്വർണം

പുരുഷന്മാരുടെ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്.  

Last Updated : Aug 24, 2018, 01:10 PM IST
ഏഷ്യൻ ഗെയിംസ്: ടെന്നിസ് കോർട്ടിൽ നിന്നും ഇന്ത്യയുടെ ആറാം സ്വർണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് കോർട്ടിൽ നിന്നാണ് സ്വർണനേട്ടം. പുരുഷന്മാരുടെ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യമാണ് സ്വർണം നേടിയത്.

ഫൈനലിൽ കസാക്കിസ്ഥാന്‍റെ അലക്സാണ്ടർ ബബ്​ലിക്-ഡെന്നിസ് യെവ്സെയേവ് സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 6-3, 6-4.

നേരത്തെ റോവിങ്ങിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ നിന്നാണ് മറ്റൊരു മെഡൽ.

Trending News