ചാരുലതയ്ക്ക് ഇതിലും വലിയ ആശംസ ഇനി സ്വപ്നങ്ങളിൽ മാത്രം; ഭാര്യയ്ക്ക് ഒരു സ്പെഷ്യൽ പിറന്നാൾ വീഡിയോയുമായി സഞ്ജു സാംസൺ

Charulatha Ramesh Sanju Samson Video ഭാര്യ ചാരുവിന് സഞ്ജു നൽകിയ ആശംസ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങായി

Written by - Jenish Thomas | Last Updated : Oct 19, 2022, 05:22 PM IST
  • സഞ്ജു തന്റെ ഭാര്യ ചാരുവിന് നൽകിയ ആശംസ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആണ്.
  • മോഹൻലാൽ ശ്രീനിവാസൻ ചിത്രം അക്കരെ അക്കരെയിൽ ഗാനത്തിനോടൊപ്പം ചാരുവിന്റെ തമാശ നിറഞ്ഞ രംഗങ്ങൾ ചേർത്താണ് സഞ്ജു വീഡിയോ നിർമിച്ചിരിക്കുന്നത്.
  • പിന്നാലെ സഞ്ജുവിന്റെ പോസ്റ്റിന് താഴെയായി നടൻ കാളിദാസ് ജയറാം, ക്രിക്കറ്റ് താരം റുതുരാജ് ഗെയ്ക്ക്വാദ്, കൃണാൽ പാണ്ഡ്യയുടെ ഭാര്യ പാങ്ഖുരി ശർമ എന്നിവരും കമന്റ് രേഖപ്പെടുത്തിട്ടുണ്ട്.
ചാരുലതയ്ക്ക് ഇതിലും വലിയ ആശംസ ഇനി സ്വപ്നങ്ങളിൽ മാത്രം; ഭാര്യയ്ക്ക് ഒരു സ്പെഷ്യൽ പിറന്നാൾ വീഡിയോയുമായി സഞ്ജു സാംസൺ

തിരുവനന്തപുരം : സാധാരണ ഭാര്യമാരുടെ പിറന്നാളിന് ഭർത്താക്കന്മാർ മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് ആശംസകൾ അറിയിച്ചുമാകും ആഘോഷിക്കാറുള്ളത്. എന്നാൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആകട്ടെ തന്റെ പ്രിയത്മയുടെ ഏറ്റവും കോമഡി നിറഞ്ഞ നിമഷങ്ങൾ കോർത്തിണിക്കിയ വീഡിയോ പങ്കുവച്ചാണ് ഭാര്യ ചാരുലതയ്ക്ക് പിറന്നാൾ ആശംസ നേർന്നത്. എന്നിട്ട് "ഏറ്റവും പക്വതയുള്ള ആൾക്ക് പിറന്നാൾ ആശംസകൾ"  എന്ന അടിക്കുറിപ്പ് നൽകി. ഇതിൽ കൂടുതൽ ഇനി എന്ത് ലഭിക്കാനാണ്. സംഭവം വൈറലായി. 

സഞ്ജു തന്റെ ഭാര്യ ചാരുവിന് നൽകിയ ആശംസ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആണ്. മോഹൻലാൽ ശ്രീനിവാസൻ ചിത്രം അക്കരെ അക്കരെയിൽ ഗാനത്തിനോടൊപ്പം ചാരുവിന്റെ തമാശ നിറഞ്ഞ രംഗങ്ങൾ ചേർത്താണ് സഞ്ജു വീഡിയോ നിർമിച്ചിരിക്കുന്നത്. പിന്നാലെ സഞ്ജുവിന്റെ പോസ്റ്റിന് താഴെയായി നടൻ കാളിദാസ് ജയറാം, ക്രിക്കറ്റ് താരം റുതുരാജ് ഗെയ്ക്ക്വാദ്, കൃണാൽ പാണ്ഡ്യയുടെ ഭാര്യ പാങ്ഖുരി ശർമ എന്നിവരും കമന്റ് രേഖപ്പെടുത്തിട്ടുണ്ട്. 

ALSO READ : Sanju Samson: കോളേജ് സഖിയെ ജീവിതസഖിയാക്കി സഞ്ജു; ചാരുലതയെ നിങ്ങൾക്കറിയാമോ?

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sanju V Samson (@imsanjusamson)

"എനിക്ക് അറിയാവുന്നതിൽ ഏറ്റവും സന്തോഷവും തമാശയും പക്വതയുമുള്ള വ്യക്തിക്ക് പിറന്നാൾ ആശംസകൾ" എന്ന് സഞ്ജു കുറുപ്പെഴുതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം വീഡിയോ പങ്കുവച്ച് സഞ്ജുവിന്റെ നിലവിലുള്ള അവസ്ഥ പുറത്ത് വിടണമെന്നാണ് പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് രേഖപ്പെടുത്തന്നത്. ചാരുലതയ്ക്ക് ഇതിലും വലത് ഇനി ഒന്നും വരാനില്ലയെന്നും കമന്റുകളായി എത്തിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2018 ഡിസംബറിലാണ് സഞ്ജുവും ചാരുലതയും തമ്മിൽ വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം സഞ്ജു നിലവിൽ കേരളത്തിന്റെ മൊഹാലിയിലെ സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലാണ്. ആദ്യ മൂന്ന് മത്സരം കേരള ക്രിക്കറ്റ് അസോസിയേഷൻ ടീമിന് പിന്നിടുള്ള മത്സരങ്ങളിൽ വിജയം തുടരാനായില്ല. നാളെ ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News