Baseball Fives Championship: സീനിയർ നാഷണൽ ബേസ്ബോൾ ഫൈവ്സ് ചാമ്പ്യൻഷിപ്പ്; കേരളം മൂന്നാമത്

Senior National Baseball Fives Championship: മൂന്നാം സ്ഥാനത്തിനായുള്ള വാശിയേറിയ മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ 7 - 0ന് പരാജയപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Dec 2, 2023, 06:55 PM IST
  • കേരളം ഉത്തരാഖണ്ഡിനെ 7 - 0ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി.
  • ഐ പി ബിനുവാണ്‌ കേരള ടീമിന്റെ മാനേജർ.
  • രാജേഷ് കുമാർ എൻ കെ, ആദർശ് രമേശ് എന്നിവരാണ് പരിശീലകർ.
Baseball Fives Championship: സീനിയർ നാഷണൽ ബേസ്ബോൾ ഫൈവ്സ് ചാമ്പ്യൻഷിപ്പ്; കേരളം മൂന്നാമത്

അമൃത്സ‍ർ: പഞ്ചാബിൽ നടന്ന ഒന്നാമത് സീനിയർ നാഷണൽ ബേസ്ബോൾ ഫൈവ്സ് ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലീഗ് റൗണ്ടിൽ കേരളം ഗോവയെ 3 - 0നും ആസാമിനെ 8 - 0നും പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടർ മത്സരത്തിൽ പ്രവേശിച്ചത്. 

പ്രീക്വാർട്ടർ മത്സരത്തിൽ കേരളം മഹാരാഷ്ട്രയെ തോൽപ്പിക്കുകയും ക്വാ‍ർട്ടർ മത്സരത്തിൽ കടക്കുകയും ചെയ്തു. വാശിയേറിയ ക്വാർട്ടർ മത്സരത്തിൽ കേരളം ജമ്മു കശ്മീരിനെ 4 - 2 എന്ന സ്കോറിൽ പരാജയപ്പെടുത്തി. സെമി ഫൈനലിൽ കേരളം രാജസ്ഥാനോട് 2 - 1 മാർജിനിൽ വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെട്ടു. 

ALSO READ: ഇന്ത്യൻ ടീമിന്റെ ദ്രാവിഡകാലം തുടുരം; ബിസിസിഐയുടെ ഓഫർ സ്വീകരിച്ച് രാഹുൽ ദ്രാവിഡ്

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ 7 - 0ന് പരാജയപ്പെടുത്തി. ഐ പി ബിനുവാണ്‌ കേരള ടീമിന്റെ മാനേജർ. രാജേഷ് കുമാർ എൻ കെ, ആദർശ് രമേശ് എന്നിവരാണ് കേരളത്തിന്റെ പരിശീലകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News