T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയെങ്കിലും രാജ്യാന്തര T20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളിക്കാനാകാതെ കാത്തിരിപ്പ് തുടരുകയാണ് മലയാളികളുടെ സഞ്ജു സാംസണ്‍.

Last Updated : Dec 10, 2019, 07:40 PM IST
T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

മുംബൈ: ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയെങ്കിലും രാജ്യാന്തര T20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളിക്കാനാകാതെ കാത്തിരിപ്പ് തുടരുകയാണ് മലയാളികളുടെ സഞ്ജു സാംസണ്‍.

അതേസമയം, നാളെനടക്കുന്ന മൂന്നമത്തേതും അവസാനത്തേതുമായ T20 മത്സരത്തിനുള്ള സാധ്യതാ പട്ടികയില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തിലും ശിഖര്‍ ധവന്‍ കളിക്കില്ല. പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത ശിഖര്‍ ധവന്‍ ഏകദിനത്തിലും കളിക്കാനായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍ ധവന് പകരക്കാരനായി എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ധവന് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഇത് വിവാദത്തിനുവഴി തെളിയ്ക്കുകയും ചെയ്തിട്ടുണ്ട്. 

സഞ്ജു ടീമിനൊപ്പം തുടരുന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് എതിര്‍പ്പില്ല. പക്ഷേ, ഒരു അവസരം പോലും നല്‍കാതെ സഞ്ജുവിനെ ഇങ്ങനെ ടീമില്‍ നിര്‍ത്തുന്നത് എന്തിനാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. വെറും നോക്കുകുത്തിയാക്കി നിര്‍ത്താനാണെങ്കില്‍ ഏകദിന ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടെന്ന പ്രചരണവും നടക്കുന്നുണ്ട്. സഞ്ജുവിന് പകരം പൃഥ്വി ഷാ ടീമില്‍ ഇടം പിടിക്കുമോ എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. 

അവസാന ഏകദിനത്തില്‍ സഞ്ജുവിന് നറുക്കുവീഴുമോ? അതോ പൃഥ്വി ഷാ കൊണ്ടുപോകുമോ? ഇപ്പോള്‍ ഇതാണ് മലയാളികളുടെ മുന്നിലുള്ള ചോദ്യ൦. 

T20 പരമ്പര 1-1 ല്‍ എത്തിയതോടെ അടുത്ത മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് അടുത്ത മത്സരം നടക്കുക. 

 

Trending News