മുംബൈ : ഐസിസി ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ് പുറത്തായ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഹമ്മദ് ഷാമിക്കാണ് ബിസിസിഐ ബ്രുമയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഷമ്മിയെ പരിഗണിക്കാതെ ബിസിസിഐ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടീം സെല്കടർമാരുടെ ആ തീരുമാനം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ബുമ്രയ്ക്ക് പകരം സിറാജിനെയാകും ഉൾപ്പെടുത്തുകയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അവയെല്ലാം തള്ളികൊണ്ടാണ് ബിസിസിഐ ഷമ്മിയെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ബുമ്രയ്ക്ക് പകരക്കാരനായി എത്തിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിന്റെ റിസർവ് പട്ടികയിലായിരുന്നു ഷമ്മിയെ ഉൾപ്പെടുത്തിയിരുന്നത്.
സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു പേസറായിരുന്ന ദീപക് ചഹറും പരിക്കേറ്റതോടെയാണ് മുഹമ്മദ് ഷമ്മി എന്ന പേരിലേക്ക് ബിസിസിഐ എത്തിയത്. ചഹറും പരിക്കേറ്റ് പിന്മാറിയതോടെ സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലേക്ക് സിറാജിനെയും ഷാർദുൽ താക്കൂറിനെയും ബിസിസിഐ ഉൾപ്പെടുത്തി. ഷമ്മി നൂറ് ശതമാനം ഫിറ്റ്നെസ് വീണ്ടെടുത്തതിനാലാണ് ഇന്ത്യൻ സെലെക്ടർമാർ താരത്തെ ലോകകപ്പ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയതെന്ന് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Asia Cup 2023 : ബിസിസിഐക്ക് ഓക്കെയാണ്! ഏഷ്യ കപ്പിന് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകും; റിപ്പോർട്ട്
NEWS : Shami replaces Bumrah In India’s ICC Men’s T20 World Cup Squad. #TeamIndia | #T20WorldCup
Details https://t.co/nVovMwmWpI
— BCCI (@BCCI) October 14, 2022
സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ഷമ്മിയും, ശ്രെയസ് ഐയ്യരും രവി ബിഷ്നോയും നേരത്തെ തന്നെ ഓസ്ട്രേലിയയിൽ എത്തി ചേർന്നിരുന്നു. താരം ഇനിയുള്ള പരിശീലന മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങും. ബ്രിസ്ബെയ്നിലാണ് ഇന്ത്യയുടെ അടുത്ത പരിശീലന മത്സരം, സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലേക്ക് പുതുതായി ഉൾപ്പെടുത്തിയ സിറാജും ഷാർദുലും ഉടൻ തന്നെ ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ലോകകപ്പിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യ കുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്ങ്, മുഹമ്മദ് ഷമ്മി. സ്റ്റാൻഡ് ബൈ താരങ്ങൾ - ശ്രെയസ് ഐയ്യർ, രവി ബിഷ്നോയി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ.
നാളെ കഴിഞ്ഞ് 16-ാം തീയതി ആരംഭിക്കുന്ന ടൂർണമെന്റിൽ ഒക്ടോബർ 23ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. മെൽബണിൽ വെച്ചാണ് ഇന്ത്യ പാക് പോരാട്ടം. പാകിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ എതിരാളി. ഒപ്പം പ്രാഥമിക റൌണ്ട് കടന്ന് സൂപ്പർ 12ലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിൽ ഇടം നേടും. നവംബർ 13ന് മെൽബണിൽ വെച്ചാണ് ടി20 ലോകകപ്പിന്റെ ഫൈനൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...