T20 World Cup India vs Scotland : വൻ മാർജിൻ ജയം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുമോ? ഇന്ത്യ ഇന്ന് സ്കോട്ട്ലാൻഡിനെതിരെ ഇറങ്ങും

സെമി സ്വപ്നമായിട്ടെങ്കിലും ഇന്ത്യക്ക് കാണണമെങ്കിൽ കുഞ്ഞന്മാരായ സ്കോട്ടിഷ് ടീമിനെയും നമീബയും വൻ മാർജിന് ഇന്ത്യ തോൽപ്പിക്കണം

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 12:38 PM IST
  • ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം.
  • സെമി സ്വപ്നമായിട്ടെങ്കിലും ഇന്ത്യക്ക് കാണണമെങ്കിൽ കുഞ്ഞന്മാരായ സ്കോട്ടിഷ് ടീമിനെയും നമീബയും വൻ മാർജിന് ഇന്ത്യ തോൽപ്പിക്കണം.
  • അല്ലെങ്കിൽ നോക്കൗട്ടിൽ പോലും പ്രവേശനം നേടാതെ ഇന്ത്യൻ സംഘത്തിന് ഗൾഫ് വിടേണ്ടി വരും.
T20 World Cup India vs Scotland : വൻ മാർജിൻ ജയം നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുമോ? ഇന്ത്യ ഇന്ന് സ്കോട്ട്ലാൻഡിനെതിരെ ഇറങ്ങും

Dubai : പാകിസ്ഥാനോടും ന്യൂസിലാൻഡിനോടുമുള്ള തോൽവിയുടെ ക്ഷീണം ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ തീർത്തത് അഫ്ഗാനിസ്ഥാനെതിരെയായിരുന്നു. അഫ്ഗാനെ വൻ മാർജിൻ തകർത്ത് സെമി പ്രതീക്ഷ നിലനിർത്തിയ കോലിയും സംഘത്തിനും ഇന്ന് സ്കോട്ട്ലാൻഡിനെതിരെ (India vs Scotland) അതെ ഫോം തുടരാനാകുമോ എന്ന് ആരാധാകർ നോക്കി കാണുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ദുബായിൽ വെച്ചാണ് മത്സരം.

സെമി സ്വപ്നമായിട്ടെങ്കിലും ഇന്ത്യക്ക് കാണണമെങ്കിൽ കുഞ്ഞന്മാരായ സ്കോട്ടിഷ് ടീമിനെയും നമീബയും വൻ മാർജിന് ഇന്ത്യ തോൽപ്പിക്കണം. അല്ലെങ്കിൽ നോക്കൗട്ടിൽ പോലും പ്രവേശനം നേടാതെ ഇന്ത്യൻ സംഘത്തിന് ഗൾഫ് വിടേണ്ടി വരും.

ALSO READ : T20 Wold Cup : ധോണിയും ശാസ്ത്രിയും ചേർന്ന് കോലിയെ 'ഭിന്നിപ്പിച്ചു', ഇതാണ് ഇന്ത്യൻ ടീമിന്റെ തോൽവിയുടെ പ്രധാന കാരണം

അഫ്ഗാൻ മത്സരത്തിനിറങ്ങിയ അതെ ടീമിനെ തന്നെ ഇന്ത്യ ഇന്ന് സ്കോട്ടിഷ് ടീമിനെതിരെ ഇറക്കാൻ സാധ്യത. പുറത്തിരുത്തിയ വരൺ ചക്രവർത്തിക്ക് പകരം ആർ അശ്വിനും തിരകെ പ്ലേയിങ് ഇലവനിലെത്തിയ സൂര്യകുമാർ യാദവും അഫ്ഗാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇരുവരെയും ടീമിൽ നിലനിർത്തിയേക്കും. 

ഫോം വീണ്ടെടുത്ത് അഫ്ഗാനെതിരെ തിളങ്ങിയ ഹാർദികിനും വീണ്ടും അവസരം നൽകിയേക്കും. ബാറ്റിങ് ലൈനപ്പിൽ മാറ്റം ഒന്നും വരുത്താതെ രോഹിത്ത് ശർയും കെ.എൽ രാഹുലും തന്നെയാകും ഇന്ത്യക്ക് വേണ്ടി ഓപ്പണിങിന് ഇറങ്ങുക.

ALSO READ : Rahul Dravid| ‌രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ

കുഞ്ഞൻ ടീമെന്ന് കരുതി സ്കോട്ടിഷ് സംഘത്തെ അങ്ങനെ തള്ളിക്കളയാനും സാധിക്കില്ല. മൂന്ന് മത്സരങ്ങളിൽ തോറ്റ സ്കോട്ട്ലാൻഡ് അവസാനമായി ന്യൂസിലാൻഡുമായി ഏറ്റമുട്ടിയപ്പോൾ അട്ടമറി വരെ പ്രതീക്ഷിച്ചായിരുന്നു ക്രിക്കറ്റ് നിരീക്ഷകർ.

ALSO READ : Virat Kohli : വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻസിയും നഷ്ടമായേക്കും

പ്രധാനമായും ഓർക്കേണ്ടത് ഒരു കാര്യം മാത്രമാണ്. ഇന്ത്യക്ക് കേവലം ജയം മാത്രമല്ല വേണ്ടത്. വൻ മാർജിനുള്ള ജയമാണ് വേണ്ടത്. അതിനാൽ സ്കോട്ടിഷ് ടീം അൽപമെങ്കിലും പ്രതിരോധം കാണിച്ചാൽ ഇന്ത്യയുടെ അത്താഴം മുടങ്ങാൻ!.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News