ലോകസുന്ദരി ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള മലയാളി പെണ്‍ക്കുട്ടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.
തൊടുപ്പുഴ സ്വദേശി അമൃത സാജുവിനാണ് ഐശ്വര്യ റായുമായി അസാമാന്യ രൂപസാദൃശ്യമുള്ളത്. ഐശ്വര്യ റായ് അവതരിപ്പിച്ച ചലച്ചിത്ര കഥാപാത്രങ്ങള്‍ പുനസൃഷ്ടിച്ചാണ് അമൃത വാര്‍ത്തകളില്‍ നിറഞ്ഞത്.
കുപ്പിഗ്ലാസാണോ സ്റ്റീല്‍ ഗ്ലാസാണോ എന്നതല്ല, ഗ്ലാസ് വൃത്തിയുള്ളതാണോ എന്നതാണ് പ്രധാനം....
ഇതുകൂടാതെ ലിപ് സിങ്കില്‍ ആപ്പായ ടിക് ടോക്കില്‍ ഐശ്വര്യ റായുടെ കഥാപാത്രങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ അമൃത കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചു. മോഡലിംഗിലും അഭിനയത്തിലും താല്പര്യമുള്ള അമൃത മികച്ച അവസരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.
ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള അമൃത മലയാള മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമാണ്. എന്നാല്‍, അമൃതയെ കൂടാതെ മറ്റൊരു താരം കൂടി ഐശ്വര്യയുടെ രൂപസാദൃശ്യത്തോട് കൂടി വാര്‍ത്തകളില്‍ നിറയുകയാണ്.
'20 പവന്‍ സ്വര്‍ണം' വാറ്റി: പത്രോസിന് കിട്ടിയത് പത്തരമാറ്റിന്‍റെ പണി!
ഐശ്വര്യയുടേതിന് സമാനമായ കണ്ണുകളും മുഖച്ഛായയുമാണ് അക്ഷിത എന്ന പെണ്‍ക്കുട്ടിയെ താരമാക്കുന്നത്. അമൃതയെക്കാള്‍ കൂടുതല്‍ രൂപസാദൃശ്യം അക്ഷിതയ്ക്കാണെന്നാണ് ആരാധകരുടെ അഭിപ്രായം. @aashitasinghrathore എന്ന ആഷിതയുടെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിനു 21.3k ഫോളോവേഴ്സാണുള്ളത്.