ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സ്വമ്മിങ് പൂളിൽ ഇനി രാത്രിയിലും നീന്താം; പരിശീലനത്തിന് ഫാമിലി പാക്കേജും

Jimmy George Indoor Stadium Swiming Pool Timings ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2022, 06:45 PM IST
  • നിലവിൽ രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പൂളിന്റെ പ്രവര്‍ത്തന സമയം.
  • രാത്രിയിൽ നീന്താൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രാത്രി ഒൻപത് മണിവരെ പ്രവർത്തന സമയം നീട്ടുകയാണ്.
  • പുതിയ ക്രമീകരണത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അനുസരിച്ചു പ്രവർത്തന സമയം കൂടുതൽ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.
  • വ്യായാമത്തിന് വേണ്ടി എത്തുന്നവർക്കാണ് രാത്രിയിൽ പ്രവേശനം അനുവദിക്കുന്നത്.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സ്വമ്മിങ് പൂളിൽ ഇനി രാത്രിയിലും നീന്താം; പരിശീലനത്തിന് ഫാമിലി പാക്കേജും

തിരുവനന്തപുരം : തലസ്ഥാന നഗര ഹൃദയത്തിൽ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഭാഗമായുള്ള നീന്തികുളത്തിൽ രാത്രിയിലും നീന്തിലിനും പരിശീലനത്തിനും അവസരമൊരുങ്ങുന്നു. നിലവിൽ രാവിലെ ആറു മുതല്‍ 9.15വരെയും വൈകിട്ട് 3.45 മുതല്‍ 7.15വരെയുമാണ് പൂളിന്റെ പ്രവര്‍ത്തന സമയം. രാത്രിയിൽ നീന്താൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ രാത്രി ഒൻപത് മണിവരെ പ്രവർത്തന സമയം നീട്ടുകയാണ്. പുതിയ ക്രമീകരണത്തോടുള്ള പൊതുജനങ്ങളുടെ പ്രതികരണം അനുസരിച്ചു  പ്രവർത്തന സമയം കൂടുതൽ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. വ്യായാമത്തിന് വേണ്ടി എത്തുന്നവർക്കാണ് രാത്രിയിൽ പ്രവേശനം അനുവദിക്കുന്നത്. നിലവിൽ വൈകീട്ട് 6.15വരെയാണ് പരിശീലനത്തിന് സൗകര്യമുള്ളത്. 

അച്ഛനും അമ്മയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന് ഒരു മാസം 3500 രൂപക്ക് നീന്തൽ പരിശീലിക്കാനുള്ള ഫാമിലി പാക്കേജാണ് പൂളിലെ ഏറ്റവും പ്രധാന ആകർഷണം. അഞ്ചു മാസത്തെ ഫാമിലി പാക്കേജിന് 15000 രൂപയാണ് നിരക്ക്. മുതിർന്നവർക്ക് ഒരു മണിക്കൂർ പൂൾ ഉപയോഗിക്കുന്നതിന് 140 രൂപയാണ് ഇടാക്കുന്നത്. ഈ പാക്കേജിന് ഒരു മാസത്തേക്ക് 1750 രൂപയും അഞ്ചു മാസത്തേക്ക് 7500 രൂപയുമാണ് നിരക്ക്. 16 വയസിൽ താഴെയുള്ള കുട്ടികളും മുതിർന്ന പൗരന്മാരും മണിക്കൂറിന് 110 രൂപ നൽകിയാൽ മതിയാകും. 

ALSO READ : പ്രഗ്നാനന്ദിനെ പ്രകീർത്തിക്കുമ്പോൾ മലയാളിയായ നിഹാലിനെ മറക്കരുത്; ലോക ചാമ്പ്യനെ മുന്നേ പറപ്പിച്ച മലയാളിപ്പയ്യൻ

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.15 മുതല്‍ 9.15വരെ സ്ത്രീകള്‍ക്കു മാത്രമായുള്ള പരിശീലന സൗകര്യവും ലഭ്യമാണ്. പൂളിലെ വെള്ളം 24 മണിക്കൂറും തുടര്‍ച്ചയായി ഫില്‍ട്ടര്‍ ചെയ്യുന്നതിനും വെള്ളത്തിന്റെ പിഎച്ച് മൂല്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും സൗകര്യമുണ്ട്. അവധി ദിവസമായ തിങ്കളാഴ്ച പൂളും പരിസരവും ശുചീകരിക്കാനുള്ള സംവിധാനവുമുണ്ട്. വസ്ത്രം മാറുന്നതിനുള്ള സൗകര്യവും ശുചിമുറികളും പൂളിനോടു ചേര്‍ന്നു തന്നെ സജ്ജമാക്കിയിട്ടുണ്ട്. 

ജിമ്മി ജോർജ് സ്പോർട്സ് കോംപ്ലക്‌സിലെ ഇൻഡോർ സ്റ്റേഡിയം ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കാനും തീരുമാനം ആയിട്ടുണ്ട്. സ്റ്റേഡിയത്തിലെ ബാഡ്മിന്റൻ കോർട്ടിൽ ഇനി മുതൽ ഞായറാഴ്ചകളിലും പൊതുജനങ്ങൾക്ക് പ്രവേശനം  അനുവദിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News