Euro 2020 : ഇറ്റലിയോ സ്പെയിനോ? ആരാകും കലാശപ്പോരാട്ടത്തിനായി യോഗ്യത നേടുക? അറിയാം യൂറോ സെമിയിൽ പ്രവേശിച്ച ടീമുകളെ കുറിച്ച്

ജൂലൈ ഏഴിന് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം,. ലണ്ടണിലെ വിംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 05:29 PM IST
  • ജൂലൈ ഏഴിന് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം,.
  • ലണ്ടണിലെ വിംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
  • അട്ടിമറികൾ സ്ഥാപ്പിച്ച് ക്വാർട്ടർ വരെയെത്തിയ സ്വിറ്റ്സർലാൻഡിന്റെ വെല്ലുവിളിയെ അതിജീവിച്ചെത്തിയ സ്പെയിൻ
  • ഫിഫാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തെത്തിയ ഇറ്റലി
Euro 2020 : ഇറ്റലിയോ സ്പെയിനോ? ആരാകും കലാശപ്പോരാട്ടത്തിനായി യോഗ്യത നേടുക? അറിയാം യൂറോ സെമിയിൽ പ്രവേശിച്ച ടീമുകളെ കുറിച്ച്

London : യൂറോപ്പിന്റെ രാജാക്കാന്മാർ ആരാണെന്ന് അറിയാൻ ഇനി വെറും മൂന്ന് മത്സരങ്ങൾ മാത്രാം. മരണ ഗ്രൂപ്പിനെയും മരണ ഗ്രൂപ്പിലുള്ളവരെയും തകർത്ത് നാല് ടീമുകൾ കാലാശ പോരാട്ടത്തിന് മുമ്പുള്ള കൊട്ടികലാശത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അട്ടിമറികൾ സ്ഥാപ്പിച്ച് ക്വാർട്ടർ വരെയെത്തിയ സ്വിറ്റ്സർലാൻഡിന്റെ വെല്ലുവിളിയെ അതിജീവിച്ചെത്തിയ സ്പെയിൻ (Spain), ഫിഫാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തെത്തിയ ഇറ്റലി (Italy), കറുത്ത കുതിരകൾ തമ്മിലുള്ള പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കനെ തോൽപ്പിച്ചെത്തിയ ഡെൻമാർക്ക് (Denmark), ഉക്രെയിനെ നിശ്ഭ്രമമാക്കിയ ഇംഗ്ലണ്ട് (England) എന്നിവരാണ് യൂറോ കപ്പ് 2020ന്റെ സെമി ഫൈനലിലേക്ക് (Euro 2020 Semi- Final) യോഗ്യത നേടിയത്.

സ്പെയിൻ

2008, 2010, 2012 കാലത്തിലെ സ്പെയിൻ ടീമിനെ ഓർമ്മപ്പെടുത്തുന്നതാണ് ഇപ്പൊഴത്തെ സ്പാനിഷ് പട. ലൂയിസ് എൻറിക്വയുടെ കീഴിൽ 2020 യൂറോ കപ്പിനെത്തിയ സ്പെയിൻ വലിയ അത്ഭുതങ്ങളും പ്രതീക്ഷകളൊന്നും ഒന്നും കാണിക്കാതെയാണ് ഗ്രൂപ്പ് ഘട്ടവും താണ്ടി സെമി വരെ എത്തിരിക്കുന്നത്. ടീം തിരഞ്ഞെടുപ്പിലുടലെടുത്ത വിമർശനങ്ങൾക്ക് എൻറിക്വെ ടീമിന്റെ പ്രകടനത്തിലൂടെ മറുപടി കൊടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ സമനില, പിന്നീട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് സ്ലൊവാക്യയെ തകർത്താണ് സ്പാനിഷ് ടീം നോക്കൗട്ടിലേക്ക് പ്രവേശിക്കുന്നത്. 

ALSO READ : Euro 2020 : ഇംഗ്ലണ്ടിനെ മറികടക്കാൻ ഉക്രെയിനാകുമോ? ചെക്ക് റിപ്പബ്ലിക്കോ ഡെൻമാർക്കോ ആരാകും യൂറോ സെമിയിൽ എത്തുക? ഇന്നറിയാം

അവിടെ നേരിടേണ്ടി വന്നതോ ലോകകപ്പ് റണ്ണറപ്പറുമാരായ ക്രൊയേഷ്യ. യൂറോ കപ്പ് 2020ലെ ഏറ്റവും മികച്ച ത്രില്ലർ മത്സരങ്ങളുടെ പട്ടിക എടുത്താൽ അതിൽ ഒന്ന് ഈ സ്പെയിൻ-ക്രൊയേഷ്യ പ്രീ-ക്വാർട്ടർ മത്സരം കാണും. നിശ്ചിത സമയത്ത് ഇരു ടീമും മൂന്ന് ഗോളുകൾ വീതം നേടി സമനില നിൽക്കുമ്പോൾ മത്സരം 30 അധിക സമയത്തേക്ക് നീളുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട അൽവാരോ മൊറത്തയെന്ന് സ്ട്രൈക്കറാണ് അവിടെ സ്പാനിഷ് ടീമിന് രക്ഷകനായി എത്തിയത്. തുടർന്ന് ഒരു ഗോളും നേടി വിജയം ആധികരാകമാക്കി.

ക്രൊയേഷ്യയെ നേരിട്ട അതെ സ്ഥിതി തന്നെയായിരുന്ന ക്വാർട്ടറിലും സ്പെയിൻ നേരിടേണ്ടി വന്നത്. ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പ്രീ-ക്വാർട്ടറിൽ അട്ടിമറിച്ചെത്തിയ സ്വിറ്റ്സർലാൻഡിന്റെ വെല്ലുവിളിയെ അതിജീവിക്കുകയായിരുന്നു സ്പെയിൻ. റെഡ് കാർഡ് കണ്ട് ഒരു സ്വിസ് താരം പുറത്തായിട്ടും മത്സരം അധികം നീട്ടിയിട്ടും സ്പാനിഷ് ടീമിന് ഒരു വിജയ ഗോൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. പെനാൽറ്റിയിലൂടെയാണ് സ്പെയിൻ സ്വിസ് ടീമിനെ മറികടന്ന് സെമി കളിക്കാൻ വെംബ്ലിളിയിലേക്കെത്തുന്നത്.

ALSO READ : Euro 2020 : ബെൽജിയം ഇറ്റലിയെ നേരിടും ജർമനിയെ തകർത്ത് ഇംഗ്ലണ്ടിന്റെ ഉക്രെയിൻ എതിരാളി, യൂറോ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ

മത്സരം കൈവശം വെക്കുന്ന മധ്യനിരയാണ് സ്പെയിന്റെ മുതൽകൂട്ട്. ശക്തമായ ഒരു പ്രതിരോധ നിര മുന്നിൽ വരുമ്പോൾ സ്പാനിഷ് ടീം ഗോളടിക്കാൻ മറുക്കുന്നതാണ് സ്പാനിഷ് ടീമിന്റെ ഒരു കുറവ്. കാരണം സെമിയിൽ നേരിടുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമുകളൊന്നായ ഇറ്റലിയെയാണ്. കോവിഡ് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ നായകൻ സെർജിയോ ബുസ്കെറ്റ്സ് തന്നെയാണ് ടീമിന്റെ നെടും തൂണ്. പരിക്കേറ്റ് പിഎസ്ജിയുടെ വിങ്ങറായ പബ്ലോ സെറാബിയ സെമി ഉണ്ടാകാൻ സാധ്യതയില്ല.

ഇറ്റലി

ജയം അല്ലാതെ മറ്റൊന്നു രുചിക്കാതെയാണ് അസൂറികൾ സെമി ഫൈനൽ വരെ എത്തി നിൽക്കുന്നത്. കഴിഞ്ഞ് 12 മത്സരങ്ങളിൽ റോബർട്ടോ മൻചീനിയുടെ ഇറ്റാലിയൻ ടീം ജയം മാത്രമെ അറിഞ്ഞിട്ടുള്ളു. പേര് കേട്ട ഇറ്റാലിയൻ പ്രതിരോധത്തിലേക്ക് അൽപം മൻചീനിയുടെ ആക്രമണം ശൈലിയും കൂടി കുത്തിവെച്ചാണ് യൂറോയ്ക്ക് ഇറ്റലി എത്തിയിരിക്കുന്നത്. അത് തന്നെയായിരുന്നു കഴിഞ്ഞ എല്ലാ മത്സരത്തിലും പ്രകടമായത്. ടൂർണമെന്റിൽ ഒരു ഒറ്റ മത്സരത്തിൽ മാത്രമാണ് അൽപമെങ്കിലും ഇറ്റാലിയൻ ടീം സമ്മർദത്തിലായത്. അതും പ്രീ-ക്വാർട്ടറിൽ ഓസ്ട്രിയക്കെതിരെ മാത്രം. ബാക്കി ഏത് മത്സരത്തിലൂം സമ്പൂർണ ആത്മവിശ്വാസത്തോടെയാണ് അസൂറികൾ കളത്തിൽ പ്രകടനം കാഴ്ചവെക്കുന്നത്.

ALSO READ : Euro 2020 : ഇംഗ്ലണ്ടിന് ജർമൻ മതിൽ കടക്കാൻ സാധിക്കുമോ? സ്വീഡന്റെ പ്രതിരോധ കോട്ട തകർക്കാൻ ഉക്രയിന് കഴിയുമോ? ഇന്ന് അറിയാം

ഗ്രൂപ്പിലെ സമ്പൂർണ ആധിപത്യം, പ്രീ-ക്വാർട്ടറിലെ ഓസ്ട്രിയൻ വെല്ലുവിളിയെല്ലാം മറികടന്ന ഇറ്റലി ക്വാർട്ടറിൽ ഫിഫാ റാങ്കിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെയും തകർത്താണ് സെമിയിലേക്ക് പ്രവേശിക്കുന്നത്. പരിക്കേറ്റ് പുറത്തായ വിങ് ബാക്ക് സ്പിനസ്സോള്ളയുടെ അഭാവം ടീമിനെ ബാധിക്കാൻ സാധ്യതയുണ്ട്. സ്പിനാസ്സോളയ്ക്ക് പകരം ചെൽസിയുടെ വിങ് ബാക്ക് എയേഴ്സൺ പ്ലമേരിയാകും ആദ്യ ഇലവനൽ ഇടം പിടിക്കുക.

ജൂലൈ ഏഴിന് ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം,. ലണ്ടണിലെ വിംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News