Rome : യൂറോ കപ്പ് 2020ന്റെ (Euro 2020) ക്വാർട്ടർ മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക്ക് ഡെനമാർക്കിനെയും (Czech Republic vs Denmark) ഉക്രെയിൻ ശക്തരായ ഇംഗ്ലണ്ടിനെയും (Ukraine vs England) നേരിടും. രാത്രി 9.30നാണ് ചെക്ക് റിപ്പബ്ലിക്ക് ഡെൻമാർക്ക് പോരാട്ടം. രാത്രി 12.30ന് ഉക്രെയിൻ ഇംഗ്ലണ്ടിനെ നേരിടും.
കറുത്ത കുതിരകൾ ക്വാർട്ടറിൽ നേർക്കുന്നേർ
ഫുട്ബോൾ നിരീക്ഷകരുടെ മനസ്സിൽ ഒരുക്കിലും ഇടം ലഭിക്കാത്ത രണ്ട് ടീമുകളായിരുന്നു ചെക്ക് റിപ്പബ്ലിക്കും ഡെൻമാർക്കും. അതിൽ ഡെൻമാർക്കിന് രണ്ടാം റൗണ്ട് വരെയാണ് പല നിരീക്ഷകരും പ്രവചനം നടത്തിയിരിക്കുന്നത്. അതിനെ എല്ലാം തച്ചുടുച്ചാണ് ഇരു ടീമുകളും ഇന്ന് ക്വാർട്ടർ ഫൈനലിന് അസർബൈജാനിലെ ബക്കു സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
ALSO READ : Euro 2020 : ക്രൊയേഷ്യ സ്പാനിഷ് ത്രില്ലറിൽ അവാസന എട്ടിലേക്ക് ഇടം നേടിയത് സ്പെയിൻ
യുറോ 2020ൽ ഡെൻമാർക്കിന് നഷ്ടത്തോടെയാണ് തുടക്കമിട്ടിരുന്നത്. ഡാനിഷ് ടീമിന്റെ പ്ലേ മേക്കറായ ക്രിസ്റ്റ്യൻ എറിക്സൺ ഒട്ടു പ്രതീക്ഷിക്കാതെ കളത്തിൽ നിന്ന് പുറത്ത് പോയതും ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റതമെല്ലാം നോക്കുമ്പോൾ ഡെൻമാർക്കിന്റെ ഈ പ്രാവശ്യത്തെ യൂറോയുടെ തുടക്കം ഒട്ടും ശുഭമായിരുന്നില്ല.
പക്ഷെ അതിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെയാണ് ഡാനിഷ് ടീം ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോയിന്റെ ഒന്നിമില്ലാതിരുന്ന ഡെൻമാർക്ക് റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾ സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയാണ് അവസാന പതിനാറിലേക്ക് ഇടം പിടിക്കുന്നത്. അന്നായിരുന്നു ടൂർണമെന്റിലെ ഡാനിഷ് ടീമിന്റെ മാറ്റം. തുടർന്ന് പ്രീ-ക്വാർട്ടറിൽ ഗരാത് ബെയിലിന്റെ വെയിൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടറിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഒത്തിണക്കത്തോടെ സ്ഥിരതയാർന്ന പ്രതിരോധവും അതോടൊപ്പം മത്സരം കയ്യിലൊതുക്കുന്ന മധ്യനിരയുമാണ് ഡാനിഷ് ടീമിന്റെ മുതൽകൂട്ട്. പരിക്കേറ്റ് യുസഫ് പോൾസണിന്റെ അഭാവം ഡാനിഷ് ടീമിനെ അൽപം സമ്മർദ്ദത്തിലാക്കുന്നുണ്ട്.
മറിച്ച് ചെക്ക് ടീമാകട്ടെ ഇംഗ്ലണ്ട് ക്രൊയേഷ്യ അടങ്ങിയ വമ്പന്മാരടങ്ങിയ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി പ്രീ-ക്വാർട്ടറിൽ ശക്തരമായ നെതർലാൻഡ്സിനെ അട്ടിമറിച്ചാണ് അവസാന എട്ടിലേക്ക് ഇടം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പാട്രിക് ഷീക്കാണ് ചെക്ക് ടീമിന്റെ പ്രധാനി. കളിച്ച് നാല് കളിയിൽ നിന്ന് നാല് ഗോളും ഈ ബയൺ ലെവറൂക്സൺ താരം സ്വന്തമാക്കിട്ടുണ്ട്. ഒപ്പം തോമസ് സുഷേക്കിന്റെ നേതൃത്വത്തിലുള്ള മധ്യനിര മുന്നേറ്റത്തിന് ഒരുപാട് വഴി സൃഷ്ടിച്ച് നൽകുന്നുണ്ട്.
ഉക്രെയിനെ തകർത്ത് ഇംഗ്ലണ്ട് വിംബ്ലിയിലെത്തുമോ
ചിരവൈരികളായ ജർമനിയെ പ്രീ-ക്വാർട്ടറിൽ തകർത്താണ് ഇംഗ്ലണ്ട് അവസാന എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തി പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചിരുന്നെങ്കിലും ആരാധകരുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ടീമായിരുന്നു ഇംഗ്ലണ്ട്. അതിനെല്ലാം ജർമനിയെ തോൽപ്പിച്ച മറുപടി നൽകുകയായിരുന്നു സൗത്ത് ഗേറ്റും ഇംഗ്ലീഷ് ടീമും.
താരതമ്യേന ഉക്രെയിൻ ഇംഗ്ലണ്ടിനൊരു വെല്ലിവിളിയാകില്ല എന്ന് പറയാം. പക്ഷെ ഇപ്രാവിശ്യത്തെ യൂറോയിൽ അങ്ങനെ ഒരു നിഗമനത്തിന് സാധിക്കില്ലയെന്നറിയാം. അതിന് ഉദ്ദാഹരണമായിരുന്നു ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പ്രീ-ക്വാർട്ടിറിൽ തകർത്ത് സ്വിസ് ടീമും നെതർലാൻഡിനെ പുറത്താക്കിയ ചെക്ക് ടീമും.
ഫോമിലേക്കെത്തിയ ഹാരി കെയിനാണ് ഇംഗ്ലീഷ് ടീമിന്റെ പ്രധാന ആശ്വാസം. ഒപ്പം വിങ്ങുകളിലുള്ള സാക്കായുടെ റഹീം സ്ടെർലിങ്ങിന്റെയും ജാക്ക് ഗ്രീലീഷിന്റെയും പ്രകടനം. ഇതുവരെ ഒരു ഗോളു പോലും വഴങ്ങാത്തതാണ് ഇംഗ്ലീഷ് ടീമിന്റെ മറ്റൊരു പ്രത്യേകത.
മറിച്ച് ഉക്രെയിനാകാട്ടെ സ്വീഡനെ അട്ടിമറിച്ചാണ് അവസാന എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ആക്രമണ നിരയെ ഏത് തരത്തിൽ ഉക്രെയിൻ പ്രതിരോധിക്കുമെന്നതാണ് ഇന്ന് കാണാൻ സാധിക്കുക. പ്രീമിയർ ലീഗ് താരങ്ങളായ ഒലെക്സാൻഡർ ഷിൻചെൻങ്കോ ആൻഡ്രി യാർമൊലെങ്കോ എന്നിവരിൽ കേന്ദ്രീകരിച്ചാകും ഉക്രെയിൻ ഇന്ന് ഇറങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...