ചെന്നൈ: ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തോടെ ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ചെന്നൈയില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല ഓസീസിന്റെ തുടക്കം.
അപകടകാരികളായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ കംഗാരുക്കളെ ഞെട്ടിച്ച് ആദ്യ വിക്കറ്റ് ജസ്പ്രീത് ബുംറ സ്വന്തമാക്കി. കൃത്യമായ ലൈനിംലും ലെംഗ്തിലും എത്തിയ ബുംറയുടെ പന്ത് മാര്‍ഷിന്റെ ഔട്ട് സൈഡ് എഡ്ജിലുരുമ്മി ഫസ്റ്റ് സ്ലിപ്പിലേയ്ക്ക്. കണ്ണടച്ച് തുറക്കും നേരം കൊണ്ട് വിരാട് കോഹ്ലി ക്യാച്ച് പറന്നെടുത്തു.
ALSO READ: 6 ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പാകാം ഇത്; ചിത്രങ്ങള്‍ കാണാം
ഇടത് ഭാഗത്തേയ്ക്ക് പാഞ്ഞ പന്തിനെ അവിശ്വസനീയമായ രീതിയിലാണ് കോഹ്ലി കൈപ്പിടിയിലൊതുക്കിയത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം ഗ്യാലറി ഒന്നടങ്കം ആഘോഷമാക്കിയ കാഴ്ചയാണ് കാണാനായത്. ഇതോടെ 6 പന്തുകള്‍ നേരിട്ട മാര്‍ഷ് റണ്‍സ് ഒന്നും നേടാനാകാതെ മടങ്ങി. മാര്‍ഷിന്റെ ക്യാച്ചെടുത്ത കോഹ്ലി ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇതുവരെ 15 ക്യാച്ചുകളാണ് കോഹ്ലി കൈപ്പിടിയിലൊതുക്കിയത്.
What a catch by Virat Kohli
Dangerous #MitchellMarsh gone for duck
Well bowled #Bumrah#INDvsAUS pic.twitter.com/3jzEa1lau9
— Abhishek (@Abhik_world) October 8, 2023
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.