Women's World Cup 2022 : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഏഴാം തവണ മുത്തമിട്ട് ഓസ്ട്രേലിയ; ഫൈനലിൽ തകർത്തത് നിലവിലെ ചാമ്പ്യന്മാരെ

ഫൈനലിലും സെമി ഫൈനലിലും നിർണായക സെഞ്ചുറി നേടിയ അലീസ്സാ ഹെയ്ലിയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റും ഫൈനലിലെ താരവും. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 3, 2022, 02:31 PM IST
  • ഫൈനലിലും സെമി ഫൈനലിലും നിർണായക സെഞ്ചുറി നേടിയ അലീസ്സാ ഹെയ്ലിയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റും ഫൈനലിലെ താരവും.
Women's World Cup 2022 : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഏഴാം തവണ മുത്തമിട്ട് ഓസ്ട്രേലിയ; ഫൈനലിൽ തകർത്തത് നിലവിലെ ചാമ്പ്യന്മാരെ

വെല്ലിങ്ടൺ :  ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിൽ ഏഴാം തവണയും മുത്തമിട്ട ഓസ്ട്രേലിയ. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിന് തകർത്താണ് ഓസീസ്  വനിതകൾ ന്യൂസിലാൻഡിൽ തങ്ങളുടെ വിജയകൊടി നാട്ടിയത്. 

ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത കംഗാരുക്കൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കുകയായിരുന്നു. വിജയലക്ഷ്യം ചേസ് ചെയ്യാൻ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് വനിതകളുടെ ഇന്നിങ്സ് 285 റൺസിന് അവസാനിക്കുകയായിരുന്നു.

170ത് റൺസെടുത്ത ഹെയ്ലിയുടെയും അർധ സെഞ്ചുറികൾ നേടിയ ഓസീസ് ഓപ്പണർക്ക് പിന്തുണ നൽകിയ റെയ്ച്ചൽ ഹെയ്നെസ് ബേത്ത് മൂണി എന്നിവരുടെ ഇന്നിങ്സ് പിൻബലത്തിലാണ് കംഗാരുക്കൾ ഇംഗ്ലീണ്ടിനെതിരെ വൻ സ്കോർ ഉയർത്തിയത്. 

ALSO READ : Women's World Cup Final : വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ; സെഞ്ചുറി നേടിയ ഭാര്യ അലീസ ഹെയ്ലിയെ അഭിനന്ദിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്

സെഞ്ചറി നേടിയതിന് ശേഷം സ്കോറിങ് വേഗത കൂട്ടിയ ഹെയ്ലി 38 പന്തിലാണ് 70 റൺസെടുത്തത്. അതെ തുടർന്നാണ് ഓസീസിന് കൂറ്റൻ സ്കോർ പടത്തുയർത്താൻ സാധിച്ചത്. 32കാരിയായ താരത്തിന്റെ ടൂർണമെന്റിലെ തുടർച്ചായായ രണ്ടാമത്തെ സെഞ്ചുറിയാണിത്. സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെയും ഹെയ്ലി നിർണായകമായ ശതകം സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലീഷ് വനിതകൾ ചേസ് ചെയ്ത 285 റൺസിന് പുറത്താകുകയായിരുന്നു. പുറത്താകാതെ നിന്ന നാറ്റ് സ്കീവറിന്റെ സെഞ്ചുറിയാണ് ഇംഗീഷ് വനിതകളുടെ തോൽവി ഭാരം കുറച്ചത്. 148 റൺസെടുത്ത സ്കീവിന് മറ്റൊരു ഇംഗ്ലീഷ് താരം പിന്തുണ നൽകിയില്ല.

ALSO READ : ആഷ്ലി ബാർട്ടി വിരമിച്ചു, ലോക ഒന്നാം നമ്പർ പട്ടം ഇനിയാർക്ക്?

ഓസ്ട്രേലിയയ്ക്കായി അലാന കിങ്ങും, ജെസ് ജൊനാസ്സെനും മൂന്ന് വിക്കറ്റുകൾ വീതം നേടി. മേഘൻ ഷൂട്ട്, തഹ്ലിയാ മക്ഗ്രാത്, ആഷ്ലെയ് ഗാർഡ്നർ എന്നിവരാണ് ഓസീസിനായി മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്. 

ഫൈനലിലും സെമി ഫൈനലിലും നിർണായക സെഞ്ചുറി നേടിയ അലീസ്സാ ഹെയ്ലിയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റും ഫൈനലിലെ താരവും. ഇതിന് മുമ്പ് ഏറ്റവും അവസാനം 2013ലാണ് ഓസീസ് ടീം ഏകദിന ലോകകപ്പ് സ്വന്തമാക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News