Suryakumar Yadav: 'സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യും'; സൂര്യകുമാർ യാദവിന് പിന്തുണയുമായി യുവരാജ് സിംഗ്

Suryakumar Yadav golden duck: ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാറിൽ നിന്നുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 10:22 AM IST
  • മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായി പുറത്തായതോടെ സൂര്യകുമാറിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
  • ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കും മൂന്നാം മത്സരത്തിൽ ആഷ്ടൺ അഗറുമാണ് സൂര്യകുമാറിനെ പുറത്താക്കിയത്.
  • ഏകദിന ലോകകപ്പ് അടുത്തിരിക്കെ സൂര്യകുമാർ യാദവിൻ്റെ മോശം ഫോം ഇന്ത്യയ്ക്ക് തലവേദനയാകുകയാണ്.
Suryakumar Yadav: 'സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യും'; സൂര്യകുമാർ യാദവിന് പിന്തുണയുമായി യുവരാജ് സിംഗ്

ഏകദിന ക്രിക്കറ്റിൽ വലിയ പ്രതിസന്ധിയാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തീർത്തും നിറം മങ്ങിയ സൂര്യകുമാർ യാദവിനെയാണ് കാണാനായത്. മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്താകുകയായിരുന്നു. 

ആദ്യ രണ്ട് മത്സരങ്ങളിലും ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിൻ്റെ ഇൻസ്വിംഗറിന് മുന്നിൽ സൂര്യകുമാർ പതറി. രണ്ട് മത്സരങ്ങളിലും സമാനമായ രീതിയിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ പുറത്തായത്. മൂന്നാം മത്സരത്തിൽ ഇടംകയ്യൻ സ്പിന്നർ ആഷ്ടൺ അഗർ ആദ്യ പന്തിൽ തന്നെ സൂര്യകുമാറിൻ്റെ കുറ്റി തെറിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ മൂന്നിലും ഗോൾഡൻ ഡക്ക് ആകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന നാണക്കേടിൻ്റെ റെക്കോർഡ് സൂര്യകുമാർ യാദവിൻ്റെ പേരിലായി. മോശം പ്രകടനത്തിന് പിന്നാലെ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവിനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. 

ALSO READ: ഐപിഎൽ; പർപ്പിൾ ക്യാപ് വിജയിക്ക് ലഭിക്കുന്ന സമ്മാന തുക എത്രയെന്ന് അറിയാമോ?

ഇപ്പോൾ ഇതാ സൂര്യകുമാർ യാദവിന് ഉറച്ച പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എല്ലാ കായിക താരങ്ങളുടെ കരിയറിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ താരങ്ങളും അത് എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചവരാണ്. ഇന്ത്യൻ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യകുമാർ യാദവ് എന്നും അവസരങ്ങൾ നൽകിയാൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിർണായക റോൾ സൂര്യകുമാർ യാദവിന് ഉണ്ടാകുമെന്നും യുവരാജ് പറഞ്ഞു. സൂര്യയെ പിന്തുണയ്ക്കണമെന്നും സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ വെച്ച് ഒരു പരമ്പര നഷ്ടമാകുന്നത്. ഏകദിന പരമ്പരയിൽ നേരിട്ട  തോൽവി രോഹിത്തിനും സംഘത്തിനും ഏകദിന ലോകകപ്പിന് മുമ്പേറ്റ കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് 2-1നാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ ശക്തമായി തിരിച്ചടിച്ചു. ഏകദിന പരമ്പര കൈവിട്ടെങ്കിലും ബോർഡർ ഗവാസ്കർ ട്രോഫി സ്വന്തമാക്കിയത് മാത്രമാണ് രോഹിത്തിനും സംഘത്തിനുമുള്ള ഏക ആശ്വാസം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News