Ujet Scooter: ട്രോളി ബാഗ് പോലെ കൊണ്ടു നടക്കാം, ഒരു കിടിലൻ സ്കൂട്ടറാണിത്

ട്രോളി ബാഗ് പോലെ എവിടെയും കൊണ്ടുപോകാവുന്ന മടക്കാവുന്നതരം മെക്കാനിസമാണ് ഇതിൻറെ പ്രത്യേകത, അത് കൊണ്ട് തന്നെ യാത്രയും വളരെ എളുപ്പമാണ്

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 12:46 PM IST
  • നിരവധി ആധുനിക ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നതാണ് ഇത്.
  • സ്മാർട്ട്ഫോണിലേക്ക് കണക്റ്റുചെയ്യുന്നതിലൂടെ, ഡിസ്പ്ലേയ്ക്ക് മുകളിലുള്ള മാപ്പ് നിങ്ങൾക്ക് കാണാൻ കഴിയും
  • 32 കിലോ ആണ് സ്കൂട്ടറിൻറെ ആകെ ഭാരം
Ujet Scooter: ട്രോളി ബാഗ് പോലെ കൊണ്ടു നടക്കാം, ഒരു കിടിലൻ സ്കൂട്ടറാണിത്

ന്യൂഡൽഹി: ഏതെങ്കിലും തിരക്കേറിയ നഗരത്തിൽ വാഹനവുമായി പ്രത്യേകിച്ച് കാറുമായി പോയാൽ പാർക്കിങ്ങിനെക്കുറിച്ചായിരിക്കും ഏറ്റവും വലിയ ആശങ്ക. ഇതിനായി ആളുകൾ പണം ചെലവഴിച്ച് ഒടുവിൽ പാർക്ക് ചെയ്യും. ചിലർ പാതയോരത്ത് സുരക്ഷിതമായ സ്ഥലത്ത് വാഹനം വയ്ക്കുന്നു. ഇതിൽ മോഷണത്തിനുള്ള സാധ്യതയുമുണ്ട്. അങ്ങിനെ വരുമ്പോൾ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വാഹനത്തെ പറ്റിയാണ് പറയുന്നത്. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്താണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ പുതിയ ഫീച്ചറുകളോടെ ഇത്തരമൊന്ന് പുറത്തിറക്കുന്നത്. ഇനി സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ട്രോളി ബാഗ് പോലെ എവിടെയും കൊണ്ടുപോകാവുന്ന മടക്കാവുന്ന സ്കൂട്ടറാണ് താരം. ഇതോടെ പാർക്കിങ്ങിനുള്ള ചെലവ് മാത്രമല്ല മോഷണത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.

മടക്കാവുന്ന സ്കൂട്ടർ

2018-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് Ujet കമ്പനി ഫോൾഡബിൾ സ്‌കൂട്ടർ എന്ന ആശയം പുറത്തിറക്കിയത്. ട്രോളി ബാഗ് പോലെയുള്ള ഇത് ഇത് വെറും 5 സെക്കൻഡിനുള്ളിൽ മടക്കിവെക്കാം. കാറിന്റെ ഡിക്കിയിലും ഇത് സൂക്ഷിക്കാൻ വളരെ എളുപ്പമാണ്. ഇത് ഇലക്ട്രിക് ആയതിനാൽ, നിങ്ങൾക്ക് പെട്രോളിന്റെ ചെലവും ലാഭിക്കാം. ഇതിൻറെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യുന്നതും വളരെ എളുപ്പമാണ്. ഒറ്റ ചാർജിങ്ങിൽ 160 കിലോമീറ്റർ വരെയാണ് ഈ സ്കൂട്ടറിന്റെ റേഞ്ച്.

സ്‌കൂട്ടറിൻറെ പ്രത്യേകതകൾ

നിരവധി ആധുനിക ഫീച്ചറുകളാൽ സജ്ജീകരിച്ചിരിക്കുന്നതാണ് ഇത്.  സ്മാർട്ട്ഫോണിലേക്ക് കണക്റ്റുചെയ്യുന്നതിലൂടെ, ഡിസ്പ്ലേയ്ക്ക് മുകളിലുള്ള മാപ്പ് നിങ്ങൾക്ക് കാണാൻ കഴിയും. ഇതുകൂടാതെ സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ എടുക്കുന്നതും വളരെ എളുപ്പമാണ്. അതിന്റെ ഭാരം 32 കിലോ ആണ്. തിരക്കേറിയ സ്ഥലത്തോ ചെളി നിറഞ്ഞ സ്ഥലത്തോ വളരെ അനായാസം ഉപയോഗിക്കാം ഒപ്പം നാവിഗേഷൻ സിസ്റ്റം ഓൺ ചെയ്താൽ ശരിയായ സ്ഥലത്തും എത്താം. സ്മാർട്ട് ഫോണിൽ യുജെറ്റ് ആപ്പ് ഡൗൺലോഡ് ചെയ്താൽ ലോക്ക് ചെയ്യാനും എളുപ്പമാണ്.

വിലയും എഞ്ചിൻ ശേഷിയും

Ujet മടക്കാവുന്ന സ്‌കൂട്ടറിന് 5.44 Bhp പവറും 90 Nm പീക്ക് ടോർക്കുമാണുള്ളത്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ 3 വ്യത്യസ്ത മോഡുകളിൽ ഇത് പ്രവർത്തിപ്പിക്കാം. ഇതിന്റെ വില 6.16 ലക്ഷം മുതലാണ് ഏകദേശം 8 ലക്ഷം രൂപയാണ് സ്കൂട്ടറിൻറെ ടോപ് വേരിയന്റിന്റെ വില. നിലവിൽ ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല. യൂറോപ്പിലെ വിൽപ്പനയ്ക്ക് ശേഷം, ഇത് ഏഷ്യയിലും അമേരിക്കയിലും എത്തുമെന്നാണ് സൂചന.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News