BSNL Prepaid Plan: രണ്ട് പ്ലാനുകള്‍ തമ്മില്‍ വ്യത്യാസം വെറും 1 രൂപ, ആനുകൂല്യങ്ങള്‍ മൂന്ന് മടങ്ങ്‌..!!

രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL അതിന്‍റെ ഉപയോക്താക്കളെ ആകർഷിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല.  

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 12:20 PM IST
  • BSNL അവതരിപ്പിക്കുന്ന ചില പ്ലാനുകളുടെ തുകകള്‍ തമ്മില്‍ അധികം വ്യത്യാസം ഉണ്ടാകാറില്ല. എന്നാല്‍. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മൂന്ന് മടങ്ങായിരിയ്ക്കും.
BSNL Prepaid Plan: രണ്ട്  പ്ലാനുകള്‍ തമ്മില്‍ വ്യത്യാസം വെറും  1 രൂപ, ആനുകൂല്യങ്ങള്‍ മൂന്ന്  മടങ്ങ്‌..!!

BSNL Prepaid Plan: രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL അതിന്‍റെ ഉപയോക്താക്കളെ ആകർഷിക്കാൻ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല.  

മറ്റ് സ്വകാര്യ ടെലികോം കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ നിരീക്ഷിച്ച് സമയാസമയങ്ങളില്‍  പുതിയ പരിഷ്ക്കരിച്ച ഓഫറുകള്‍ BSNL പുറത്തിറക്കാറുണ്ട്.  

കമ്പനിയുടെ പ്രീപെയ്ഡ് റീചാർജ് പോർട്ട്‌ഫോളിയോയിൽ വിലകുറഞ്ഞതും മികച്ചതുമായ നിരവധി പ്ലാനുകൾ ഉണ്ട്.  ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. അതായത് പ്രീപെയ്ഡ് റീചാർജ്  പ്ലാന്‍ തീരുമാനിക്കും മുന്‍പ്  എല്ലാ പ്ലാനുകളും നല്‍കുന്ന ആനുകൂല്യങ്ങള്‍ മനസിലാക്കണം. 

BSNL അവതരിപ്പിക്കുന്ന ചില പ്ലാനുകളുടെ തുകകള്‍ തമ്മില്‍ ഏറെ വ്യത്യാസം ഉണ്ടാകാറില്ല. എന്നാല്‍. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മൂന്ന് മടങ്ങായിരിയ്ക്കും. അത്തരത്തില്‍ ഒരു പ്ലാനിനെക്കുറിച്ച് അറിയാം.  ഈ പ്ലാനുകള്‍ തമ്മില്‍ 1 രൂപയുടെ വ്യത്യാസമേ ഉള്ളൂ എന്നാല്‍, ലഭിക്കുക നിരവധി  ആനുകൂല്യങ്ങള്‍ ആണ്. 

Also Read:   Vodafone Idea 31 days Validity Plan: ജിയോയ്ക്ക് പിന്നാലെ 31 ദിവസത്തെ വാലിഡിറ്റിയുള്ള അടിപൊളി പ്ലാനുമായി വോഡഫോണ്‍ ഐഡിയ

BSNL-ന്‍റെ ഈ പ്ലാനുകളുടെ വില

BSNL-ന്‍റെ ഈ  പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് പറയുകയാണെങ്കിൽ, അവയുടെ വില 298 രൂപയും 299 രൂപയുമാണ്. അതായത് രണ്ട് പ്ലാനുകളും  തമ്മില്‍ 1 രൂപയുടെ വ്യത്യാസമേ ഉള്ളൂ. എന്നാൽ ഒരു രൂപയുടെ വ്യത്യാസത്തിൽ 3 മടങ്ങ് അധിക ഡാറ്റയാണ് കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നത്....!!

BSNL 298 രൂപയുടെ പ്ലാൻ നല്‍കുന്ന ആനുകൂല്യങ്ങള്‍ അറിയാം

ബിഎസ്എൻഎല്ലിന്‍റെ  298 രൂപ പ്ലാനിനില്‍  കമ്പനി ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യം നൽകുന്നുണ്ട്. ഇതിനുപുറമെ, പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ, 100 SMS ദിവസവും സൗജന്യമായി ലഭിക്കും.  ഈ പ്ലാനിന്  56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.  കൂടാതെ ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് EROS NOW എന്‍റർടൈൻമെന്‍റിലേക്കും സൗജന്യ ആക്സസ് ലഭിക്കും.

Also Read:  Cheapest Plans: 99 രൂപയിൽ താഴെയുള്ള ഈ പ്ലാനുകളില്‍ ലഭിക്കും നിരവധി ആനുകൂല്യങ്ങള്‍...

BSNL 299 രൂപയുടെ പ്ലാൻ

BSNL നല്‍കുന്ന 299 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസേന 100 SMS സൗജന്യമായി ലഭിക്കും. എന്നാൽ ഈ പ്ലാനിന്‍റെ പ്രധാന പ്രത്യേകത ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 298 രൂപയുടെ പ്ലാനിനേക്കാള്‍ മൂന്നിരട്ടി ഡാറ്റ ലഭിക്കും എന്നതാണ്.  ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 3 GB ഡാറ്റ നല്‍കും. അതേസമയം 298 രൂപയുടെ പ്ലാനിൽ 1 ജിബി ഡാറ്റ മാത്രമാണ്ലഭിക്കുക. എന്നാല്‍, ഈ പ്ലാനിന്‍റെ  വാലിഡിറ്റി 30 ദിവസമാണ്.  അതായത് ഉപയോക്താക്കൾക്ക് പ്രതിദിനം 3 GB ഡാറ്റ 30 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. അതേസമയം 298 രൂപയുടെ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News