പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതുപരസ്യങ്ങളായാണ് കൊടുത്തിരുന്നത്.  

Updated: Oct 7, 2018, 03:26 PM IST
പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്‌സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. 

2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതുപരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാര്‍ഗം എന്ന നിലയിലാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത്.

പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് വിവിധ അധികാര തലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസില്‍ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലും നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.