Flipkart Sale: 19,990 രൂപയുടെ സ്മാർട്ട് ഫോൺ കിഴിവിൽ 13,850 രൂപക്ക്, ഇത് വമ്പൻ ഓഫര്‍

എക്‌സ്‌ചേഞ്ച് ഓഫറിനു കീഴിൽ നിങ്ങൾക്ക് വിവോ ഫോൺ വാങ്ങാം. നിങ്ങളുടെ പഴയ ഫോൺ മികച്ചതാണെങ്കിൽ അത് ഫ്ലിപ്പ്കാർട്ടിലേക്ക് തിരികെ നൽകാം

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 07:26 PM IST
  • എക്‌സ്‌ചേഞ്ച് ഓഫറിനു കീഴിൽ നിങ്ങൾക്ക് വിവോ ഫോൺ വാങ്ങാം
  • ഡിസ്‌കൗണ്ട് ലഭിച്ചാൽ, ഈ ഫോൺ നിങ്ങൾക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും
  • ഇത് ഗംഭീര ഡിസ്‌കൗണ്ടില്‍ നിങ്ങൾക്ക് ലഭിക്കും
Flipkart Sale: 19,990 രൂപയുടെ സ്മാർട്ട് ഫോൺ കിഴിവിൽ 13,850 രൂപക്ക്, ഇത് വമ്പൻ ഓഫര്‍

ന്യൂഡൽഹി: ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണിൽ വിൽപ്പന പൊടിപൊടിക്കുകയാണ്. ഇവിടെ നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ ഒന്നിനെ പറ്റിയാണ് പരിശോധിക്കുന്നത്. Vivo T1 44W ആണിത്. വൻ കിഴിവിൽ നിങ്ങൾക്ക് ഇത്  ഫ്ലിപ്കാർട്ടിൽ വാങ്ങാം.   നിങ്ങൾക്ക് ഡിസ്കൗണ്ടിൽ എങ്ങിനെ വാങ്ങിക്കാം എന്ന് പരിശോധിക്കാം.

19,990 രൂപയാണ് vivo T1 44W (Starry Sky, 128GB) (4GB RAM) വില. ഇത് നിങ്ങൾക്ക് ഏതാണ്ട് 27% കിഴിവിന് ശേഷം 14,499 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം നിരവധി ബാങ്ക് ഓഫറുകളും ലഭ്യമാണ്. അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ നിങ്ങൾക്ക് 10% കിഴിവ് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡിൽ നിന്ന് നിങ്ങൾക്ക് EMI ഇടപാടിന് 10% കിഴിവ് ലഭിക്കും.

എക്സ്ചേഞ്ച് ഓഫറിനു കീഴിൽ

എക്‌സ്‌ചേഞ്ച് ഓഫറിനു കീഴിൽ നിങ്ങൾക്ക് വിവോ ഫോൺ വാങ്ങാം. നിങ്ങളുടെ പഴയ ഫോൺ മികച്ചതാണെങ്കിൽ അത് ഫ്ലിപ്പ്കാർട്ടിലേക്ക് തിരികെ നൽകാം. പകരം 13,850 രൂപ കിഴിവ് ലഭിക്കും. ഇത് ഫോണിന്റെ അവസ്ഥയെയും മോഡലിനെയും ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു ഡിസ്‌കൗണ്ട് ലഭിച്ചാൽ, ഈ ഫോൺ നിങ്ങൾക്ക് വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

ഇപ്പോൾ ഫോൺ ഓർഡർ ചെയ്യുമ്പോൾ, അത് ഫെബ്രുവരി 14-നകം ഡെലിവർ ചെയ്യും. സ്‌പെസിഫിക്കേഷന്റെ കാര്യത്തിൽ നോക്കിയാൽ ഈ ഫോൺ വളരെ മികച്ചതാണ്. ഈ ഫോണിൽ നിങ്ങൾക്ക് 6.44 ഇഞ്ച് Full HD+ AMOLED ഡിസ്‌പ്ലേ ലഭിക്കും. ഫോണിന് ട്രിപ്പിൾ റിയർ ക്യാമറയുണ്ട്, ഇതിന്റെ പ്രൈമറി ക്യാമറ 50 എംപിയിൽ ലഭ്യമാണ്. 16എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്. ഇതിന് 5000 mAh ബാറ്ററിയും നൽകിയിട്ടുണ്ട്, അതായത് ബാറ്ററി ബാക്കപ്പിൽ നിങ്ങൾക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News