കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഉപഭോക്താക്കൾക്ക് സൗജന്യ OTT ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രീപെയ്ഡ് പ്ലാനുകളും ജിയോ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് ജിയോ അതിന്റെ ഉപഭോക്താക്കൾക്കായി പുതിയ ചില പ്ലാനുകളും അവതരിപ്പിച്ചിരുന്നു ഇതിൽ നെറ്റ്ഫ്ലിക്സ് പോലുള്ള ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്.
ഓരോ പ്ലാനുകളിലും വ്യത്യസ്ത ഡാറ്റയും വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യുന്ന കോംബോ പ്ലാനുകൾ ലഭ്യമാണ്. റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. ഇതിൽ എല്ലാ ദിവസവും 3 ജിബി ഡാറ്റയും സൗജന്യ നെറ്റ്ഫ്ലിക്സും ലഭിക്കും.
1499 രൂപയുടെ പ്ലാൻ
84 ദിവസമാണ് ജിയോയുടെ 1499 രൂപയുടെ പ്ലാനിന്റെ കാലാവധി . ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റ ലഭിക്കും. ജിയോ ഉപഭോക്താക്കൾക്ക് പ്ലാനിൽ മൊത്തം 252 ജിബി- 4ജി ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ പരിധി തീർന്നതിന് ശേഷം, ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയുന്നു.
ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 3 മാസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യം ഉണ്ട്. രാജ്യത്തുടനീളം ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത സൗജന്യ കോളുകൾ വിളിക്കാം. ഇതുകൂടാതെ, ഈ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസുകളും സൗജന്യമായി ലഭ്യമാണ്.
ജിയോയുടെ ഈ റീചാർജ് പാക്കിൽ നെറ്റ്ഫ്ലിക്സ് (ബേസിക്) സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. അതായത്, ഈ പായ്ക്ക് തുടരുന്നിടത്തോളം, നിങ്ങൾക്ക് Netflix-ൽ ആസ്വദിക്കാനാകും. ഇതുകൂടാതെ, ഈ പ്ലാനിൽ JioTV, JioCinema, JioCloud എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്. JioCinema സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപഭോക്താക്കൾക്ക് JioCinema പ്രീമിയം ഉള്ളടക്കം നൽകുന്നില്ലെന്ന് ജിയോ പറയുന്നു. നിങ്ങൾ ജിയോയുടെ 5G നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നതെങ്കിൽ, ഈ പ്ലാനിൽ ഡാറ്റ പരിധിയില്ല, അതായത്, ഈ റീചാർജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും എന്നതാണ് പ്രത്യേകത.
3 ജിബി ഡാറ്റയുള്ള ജിയോ റീചാർജുകൾ
ജിയോയുടെ പോർട്ട്‌ഫോളിയോയിൽ 3 പ്ലാനുകൾ കൂടിയുണ്ട്, അതിൽ 3 ജിബി പ്രതിദിന ഡാറ്റ ലഭിക്കും ഈ പ്ലാനുകൾ 999 രൂപ, 399 രൂപ, 219 രൂപ നിരക്കുകളിലാണ് ഈ മൂന്നിന്റെയും വാലിഡിറ്റി യഥാക്രമം 84 ദിവസം, 28 ദിവസം, 14 ദിവസം എന്നിങ്ങനെയാണ്. ഇവയിലെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളുകളുടെയും 100 എസ്എംഎസുകളുടെയും സൗകര്യം എല്ലാ ദിവസവും സൗജന്യമായി ലഭിക്കും. ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോക്താക്കൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...