ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാം ; മള്‍ട്ടി സെര്‍ച്ച്‌ സംവിധാനവുമായി ഗൂഗിള്‍

ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടി സെര്‍ച്ച്‌ സംവിധാനമാണ്  ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 06:34 PM IST
  • സെർച്ചിംഗിൽ പുതിയ മാറ്റവുമായി ഗൂഗിൾ
  • ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടി സെര്‍ച്ച്‌
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലുണ്ടായ നേട്ടം
ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാം ; മള്‍ട്ടി സെര്‍ച്ച്‌ സംവിധാനവുമായി ഗൂഗിള്‍

ഇന്ന് ഏതൊരു കാര്യത്തിനും ആദ്യം നമ്മൾ ആശ്രയിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. ഇപ്പോൾ സെർച്ചിംഗിൽ പുതിയ മാറ്റവുമായി എത്തുകയാണ് ഗൂഗിൾ. ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച്‌ സെര്‍ച്ച്‌ ചെയ്യാന്‍ സാധിക്കുന്ന മള്‍ട്ടി സെര്‍ച്ച്‌ സംവിധാനമാണ് ഇപ്പാൾ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിൽ  നിലവില്‍ ഇമേജ് സെര്‍ച്ച്‌  സംവിധാനമുണ്ട്. ഇതില്‍ ചിത്രങ്ങള്‍ നല്‍കിയും സെർച്ച് ചെയ്യാൻ സാധിക്കും. എന്നാല്‍ മള്‍ട്ടി സെര്‍ച്ച്‌ സംവിധാനം എത്തുന്നതോടെ നിങ്ങള്‍ക്ക് ഒരു വസ്തുവിനെ കുറിച്ചുള്ള വിവരം അറിയുന്നതിന് ആ വസ്തുവിന്റെ ചിത്രം അപ്‌ലോഡ് ചെയ്ത് അതിനെ കുറിച്ച്‌ എന്താണ് അറിയേണ്ടത് എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ ചെയ്യാൻ സാധിക്കുന്നതാണ്.

ഇതിനായി എന്തൊക്കെയാണ് ചെയ്യണ്ടത് എന്ന് നോക്കാം. ആന്‍ഡ്രോയിഡ് ഫോണിലോ, ഐഒഎസ് ഉപകരണത്തിലോ ഗൂഗിള്‍ ആപ്പ് തുറക്കുക. ശേഷം ലെന്‍സ് ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം.  ഇതില്‍ നിങ്ങള്‍ നേരത്തെ എടുത്തുവെച്ച സ്‌ക്രീന്‍ഷോട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ് മാത്രമല്ല പുതിയ ചിത്രം എടുക്കാനും സാധിക്കും. ശേഷം മുകളിലേക്ക് സൈ്വപ്പ് ചെയ്യുക. അപ്പോൾ 'ആഡ് റ്റു യുവര്‍ സെര്‍ച്ച്‌' ബട്ടന്‍ കാണാം. അത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് എന്ത് വിവരമാണോ  അറിയേണ്ടത് അത് ‍ ടൈപ്പ് ചെയ്ത് നൽകുക.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലുണ്ടായ തങ്ങളുടെ നേട്ടങ്ങളിലൂടെയാണ് ഇത് സാധ്യമായത്.  കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ നുമക്ക്  ചുറ്റമുള്ള ലോകത്തെ മനസിലാക്കുന്നത് ഇതിലൂടെ എളുപ്പമാവുന്നുവെന്നും ഗൂഗിള്‍ വ്യക്തമാക്കി. 'മം'  എന്ന പുതിയ എഐ സെര്‍ച്ച്‌ മോഡലിന്റെ സഹായത്തോടെ ഇത് ഇനിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ തേടുകയാണെന്നും  കമ്പനി പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News