Harley Davidson X440: ഹാർലി ഡേവിഡ്‌സണ് ഇന്ത്യയിൽ വൻ വരവേൽപ്പ്..! X440 ബുക്ക് ചെയതത് ഇത്രപേർ

Harley Davidson X440 Update: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പാണ് ഇക്കാര്യം ചൊവ്വാഴ്ച അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 06:39 PM IST
  • വിപണിയിലേക്ക് എത്തുമ്പോൾ തന്നെ ഉപഭോക്താക്കളുടെ ഈ ആവേശം കാണുന്നത് വലിയ ആത്മവിശ്വാസവും സന്തോഷവും നൽകുന്നുവെന്ന് ഹീറോ മോട്ടോകോർപ്പ് സിഇഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു.
  • ഇന്ത്യൻ ഉപഭോക്താക്കൾ ഹാർലി ഡേവിഡ്‌സൺ എക്‌സ്440 ബൈക്ക് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്.
Harley Davidson X440: ഹാർലി ഡേവിഡ്‌സണ് ഇന്ത്യയിൽ വൻ വരവേൽപ്പ്..!  X440 ബുക്ക് ചെയതത് ഇത്രപേർ

ഹാർലി ഡേവിഡ്‌സൺ X440 ബൈക്കിന് ഇന്ത്യയിൽ വൻവരവേലൽപ്പ്. ബൈക്കുവാങ്ങുന്നതിനായി ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് കമ്പനി അറിയിച്ചു. പലരുടെയും സ്വപ്ന ബൈക്കായ ഈ പുതിയ ബൈക്ക് ആകെ 25,597 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പാണ് ഇക്കാര്യം ചൊവ്വാഴ്ച അറിയിച്ചത്. ജൂലൈ 4 ന് ആരംഭിച്ച ബുക്കിംഗ് ഇപ്പോൾ അവസാനിച്ചതായും റീ-ബുക്കിംഗ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വിപണിയിലേക്ക് എത്തുമ്പോൾ തന്നെ ഉപഭോക്താക്കളുടെ ഈ ആവേശം കാണുന്നത് വലിയ ആത്മവിശ്വാസവും സന്തോഷവും നൽകുന്നുവെന്ന് ഹീറോ മോട്ടോകോർപ്പ് സിഇഒ നിരഞ്ജൻ ഗുപ്ത പറഞ്ഞു. ഞങ്ങളുടെ ബുക്കിംഗുകളിൽ ഭൂരിഭാഗവും മുൻനിര മോഡലുകൾക്കുള്ളതാണ് എന്നതാണ് അതിലും സന്തോഷകരമായ കാര്യം. ശരിയായ ബ്രാൻഡിനും ശരിയായ മോഡലിനും കൂടുതൽ പണം നൽകാൻ ഉപഭോക്താക്കൾ തയ്യാറാണെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ ഹാർലി ഡേവിഡ്‌സൺ എക്‌സ്440 ബൈക്ക് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്.

ALSO READ: ബജറ്റ് ഫ്രണ്ട്ലി... ഏറ്റവും മികച്ച 5 ഇലക്ട്രിക് കാറുകൾ ഇതാ

ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഹാർലി-ഡേവിഡ്‌സൺ X440 അവതരിപ്പിച്ചത്. Hero MotoCorp 2023 സെപ്റ്റംബറിൽ ഹാർലി-ഡേവിഡ്‌സൺ X440 ന്റെ ഉത്പാദനം ആരംഭിക്കുമെന്നും ഒക്ടോബർ മുതൽ ബൈക്ക് ഉപഭോക്താക്കളുടെ അരികിൽ എത്തിക്കുമെന്നും പറയപ്പെടുന്നു. അടുത്തിടെയാണ് ഹാർലി-ഡേവിഡ്‌സൺ പുതിയ X440 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 2.29 ലക്ഷം രൂപയായിരുന്നു വില. (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ലോഞ്ച് പ്രഖ്യാപിച്ചിരുന്നു. ഈ മോട്ടോർസൈക്കിളിന്റെ എല്ലാ വകഭേദങ്ങൾക്കും കമ്പനി ഇപ്പോൾ 10,500 രൂപ വർധിപ്പിച്ചിട്ടുണ്ട്. പുതിയ വിലകൾ 2023 ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News