Instagram Down : ദീപാവലിക്ക് തൊട്ട് മുമ്പ് വീണ്ടും പണി മുടക്കി ഇൻസ്റ്റാഗ്രാം; തിരിച്ചെത്തുകയും ചെയ്തു

ഉപഭോക്താക്കൾ ട്വിറ്ററിലാണ് ഇൻസ്റ്റാഗ്രാം പ്രവർത്തനം നിലച്ച വിവരം അറിയിച്ചത്.  ഉടൻ തന്നെ #InstagramDown എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആകാനും ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 11:28 AM IST
  • ഇപ്പോൾ മെറ്റാ (Meta) എന്ന് പേര് മാറ്റിയ ഫേസ്ബുക്കിന്റെ (Facebook) കീഴിലാണ് ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നത്.
  • ഇന്നലെ രാത്രി ഇൻസ്റ്റാഗ്രാമിന്റെ പ്രവർത്തനം വെബ്സൈറ്റിലും, ആപ്പിലും നിലച്ചിരുന്നു.
  • ഉപഭോക്താക്കൾ ട്വിറ്ററിലാണ് ഇൻസ്റ്റാഗ്രാം പ്രവർത്തനം നിലച്ച വിവരം അറിയിച്ചത്.
  • ഉടൻ തന്നെ #InstagramDown എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആകാനും ആരംഭിച്ചു.
Instagram Down : ദീപാവലിക്ക് തൊട്ട് മുമ്പ് വീണ്ടും പണി മുടക്കി ഇൻസ്റ്റാഗ്രാം;  തിരിച്ചെത്തുകയും ചെയ്തു

Bengaluru : ദീപാവലിക്ക് (Diwali 2021) തൊട്ട് മുമ്പായി ഇന്നലെ രാത്രി ഇൻസ്റാഗ്രാമിന്റെ (Instagram) പ്രവർത്തനം നിലച്ചു, ഇപ്പോൾ മെറ്റാ (Meta) എന്ന് പേര് മാറ്റിയ ഫേസ്ബുക്കിന്റെ (Facebook) കീഴിലാണ് 
 ഇൻസ്റ്റാഗ്രാം പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രി ഇൻസ്റ്റാഗ്രാമിന്റെ പ്രവർത്തനം വെബ്സൈറ്റിലും, ആപ്പിലും നിലച്ചിരുന്നു. ഉപഭോക്താക്കൾ ട്വിറ്ററിലാണ് ഇൻസ്റ്റാഗ്രാം പ്രവർത്തനം നിലച്ച വിവരം അറിയിച്ചത്. ഉടൻ തന്നെ #InstagramDown എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആകാനും ആരംഭിച്ചു.

തുടർന്ന് ഇന്ന് വെളുപ്പിന് ഒരു മണിയോടെ ഇൻസ്റ്റാഗ്രാമിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലെത്തി. പ്രധാനമായും ആളുകൾ സെർവർ പ്രശ്‍നങ്ങളും ആപ്പ് പ്രവർത്തിക്കുന്നിലെന്നനുമാണ് അറിയിച്ചത്. മറ്റ് ചിലർക്ക് ന്യൂസ് ഫീഡ് കാണാൻ കഴിയുന്നില്ലെന്നും ഫോട്ടോകളും വീഡിയോകളും ലോഡ് ആകുന്നില്ലെന്നും ഒക്കെ അറിയിച്ചു.

ALSO READ: Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു

ഇൻസ്റ്റാഗ്രാം ഉടൻ തന്നെ പ്രശനം ഉണ്ടെന്ന് അറിയിക്കുകയും ഉടൻ തന്നെ പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇപ്പോൾ ആപ്പ് പൂർവ സ്ഥിതിയിലെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം ആപ്പ് വീണ്ടും പൂർവ സ്ഥിതിയിൽ എത്തിയിട്ടുണ്ടെന്നും അറിയിച്ചു . മാത്രമല്ല ഈ പ്രതിസന്ധിയിൽ കൂടെ നിന്നതിന് നന്ദി അറിയിക്കുകയും ചെയ്തു.

ALSO READ: International Chip Shortage| ഐ.ഫോൺ13 ഉം നിർമ്മാണം നിർത്തിയേക്കും? ചിപ്പ് ക്ഷാമത്തിൽ തലപുകഞ്ഞ് ടെക് ലോകം

ഇത് ആദ്യമായി അല്ല ഇൻസ്റ്റാഗ്രാം പണി മുടക്കുന്നത്. ഇൻസ്റ്റഗ്രാമും, വാട്ട്സ്ആപ്പും, മെസ്സെഞ്ചറും, ഫേസ്ബുക്കും കഴിഞ്ഞ മാസവും പ്രവർത്തനം നിലച്ചിരുന്നു. ഏകദേശം ആറ് മണിക്കൂറുകളോളമാണ് അപ്പുകൾക്ക് അന്ന് പ്രശ്‌നം നേരിട്ടത്. ഇപ്പ്പോൾ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ നില്ക്കുന്നത് സാധാരണയായി കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News