പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം (Instagram) പണിമുടിക്കിയെന്ന് (Instagram Down) റിപ്പോർട്ട്. നിരവധി ഉപഭോക്താക്കൾക്ക് ഇൻസ്റ്റാഗ്രമിലേക്ക് ലോഗ്ഇൻ ചെയ്യാൻ സാധിക്കുന്നില്ലയെന്ന് പരാതിയുമായി രംഗത്തെത്തി.
ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്തമാധ്യമമായ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, ഇൻസ്റ്റാഗ്രാം പണിമുടക്കിയെന്ന് ആയിരക്കണക്കിന് പരാതികളാണ് ഡൗൺഡിറ്റെക്റ്റർക്ക് ലഭിച്ചത്. ഡൗൺഡിറ്റെക്റ്ററിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം യുകെയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളുടെ ഇൻസ്റ്റാഗ്രാമാണ് പണിമുടക്കിയിരിക്കുന്നത്. ആപ്പിനെക്കാൾ ഇൻസ്റ്റാഗ്രാമിന്റെ വെബ്‌സൈറ്റിനെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ALSO READ : Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു
രണ്ട് മാസങ്ങൾക്ക് മുമ്പ് ഒക്ടോബറിലായിരുന്നു ഇൻസ്റ്റാഗ്രം ഉൾപ്പെടെയുള്ള ഫേസ്ബുക്കിന്റെ കീഴിലുള്ള (ഇപ്പോൾ മെറ്റ) ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ പണിമുടക്കിയത്. ഏകദേശം 9 മണിക്കൂറുകൾക്ക് ശേഷമാണ് ആപ്പുകളുടെ പ്രവർത്തനം സജീവമായത്.
ALSO READ : Instagram Facebook Down| പിന്നെയും പിന്നെയും ഫേസ്ബുക്കും ഇൻസ്റ്റയും പണിമുടക്കുന്നു എന്താണ് കാരണം?
ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും പരത്താൻ ശ്രമിക്കുന്നുവെന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ഈ വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വന്നിരുന്നു. മാത്രമല്ല ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു.
ALSO READ : Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ
ശേഷം ഒക്ടോബർ അവസാനത്തോടെയാണ് ഫേസ്ബുക്ക് തങ്ങളുടെ മാതൃസ്ഥാപനത്തിന്റെ പേര് മാറ്റിയത്. മെറ്റ എന്നാണ് കമ്പനിക്ക് നൽകിയ പുതിയ പേര്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...