Jio recharge plans: വെറും ഒരു മാസത്തെ റീചാർജിന്റെ കാശിന് 3 മാസം സുഖിക്കാം! ജിയോയുടെ ഈ പ്ലാൻ സൂപ്പറാണ്!

Popular Jio prepaid recharge plans: ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവതരിപ്പിച്ചിട്ടുള്ള പ്ലാനുകളാണ് ജിയോയെ നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനിയായി മാറാൻ സഹായിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2024, 12:51 PM IST
  • പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗപ്രദമായ പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്.
  • നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനി ജിയോ തന്നെയാണ്.
  • ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനിന് ചുരുങ്ങിയത് 259 രൂപയാണ് ജിയോ ഈടാക്കുന്നത്.
Jio recharge plans: വെറും ഒരു മാസത്തെ റീചാർജിന്റെ കാശിന് 3 മാസം സുഖിക്കാം! ജിയോയുടെ ഈ പ്ലാൻ സൂപ്പറാണ്!

ടെലികോം മേഖലയിൽ എതിരാളികളെ നിഷ്പ്രഭരാക്കി കൊണ്ട് മുന്നേറുകയാണ് ജിയോ. ജനപ്രിയ പ്ലാനുകൾ അവതരിപ്പിച്ചു കൊണ്ട് വിപണിയിലെത്തിയ ജിയോ ഇന്നും അതേ ശൈലി തന്നെയാണ് കാത്തുസൂക്ഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗപ്രദമായ പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. 

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള കമ്പനി ജിയോ തന്നെയാണ്. ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവതരിപ്പിച്ചിട്ടുള്ള പ്ലാനുകളാണ് ജിയോയുടെ ഈ കുതിപ്പിന് ഇന്ധനമായത്. സമൂഹത്തിലെ ഏതൊരു വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ പ്ലാനുകൾ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ചെറിയ പ്ലാനുകൾ മുതൽ കൂടിയ നിരക്കിലുള്ള പ്ലാനുകൾ വരെയുണ്ട്. 

ALSO READ: ഒരു ലിറ്ററിന് 32 കിലോ മീറ്റര്‍ മൈലേജ്! ഞെട്ടിക്കാനായി വീണ്ടും മാരുതി... ഇതാ വരുന്നു സ്വിഫ്റ്റ് സിഎന്‍ജി!!!

വിവിധ തരം പ്ലാനുകൾ ഉണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്ലാനുകളോടാണ് പൊതുവേ വരിക്കാർക്ക് താത്പ്പര്യം. എതിരാളികളുടെ പ്ലാനുകളോട് എന്നും ശക്തമായ പോരാട്ടമാണ് ജിയോ കാഴ്ച വെയ്ക്കാറുള്ളത്. ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനിന് ചുരുങ്ങിയത് 259 രൂപയാണ് ജിയോ ഈടാക്കുന്നത്. ഈ പ്ലാൻ തന്നെയാണ് അധികമാളുകളും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഭൂരിഭാഗം ആളുകൾക്കും അറിയാത്ത ഒരു കിടിലൻ പ്ലാൻ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഏകദേശം ഒരു മാസം റീചാർജ് ചെയ്യുന്ന തുക മതി മൂന്ന് മാസത്തേയ്ക്ക് അടിച്ചു പൊളിക്കാൻ എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. ഒരു മാസത്തെ റീചാർജ് തുകയോടൊപ്പം വെറും 136 രൂപ കൂടി അധികം നൽകിയാൽ എല്ലാ ആനുകൂല്യങ്ങളും മൂന്ന് മാസത്തേയ്ക്ക് ലഭ്യമാകുന്ന പ്ലാനാണിത്. ജിയോ ആപ്പിൽ മാത്രമാണ് 395 രൂപയുടെ പ്ലാൻ ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 

ഈ പ്ലാൻ പ്രകാരം ഉപഭോക്താവിന് 84 ദിവസം വാലിഡിറ്റി ലഭിക്കും. അൺലിമിറ്റഡ് കോളിംഗും ആകെ 6 ജിബി ഡാറ്റയും 1000 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, 3 മാസത്തേയ്ക്ക് ആകെ 6 ജിബി ഡാറ്റ എന്താകാനാണ് എന്ന ചോദ്യം ഇപ്പോൾ തന്നെ പലരുടെയും മനസിൽ ഉയർന്ന് കാണും. അവിടെയാണ് ഈ പ്ലാൻ പ്രസക്തമാകുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിന് ഈ പ്ലാൻ അർഹമാണ്. അതിനാൽ ജിയോ 5ജിയുള്ള പ്രദേശങ്ങളിൽ വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ 5ഡി ഡാറ്റ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News