അയ്യോ... അതിന് മനസ്സ് വായിക്കാനും കഴിയുമോ? അലക്സയെ കുറിച്ച് ജെഫ് ബെസോസ് പറയുന്നു

വീട്ടിൽ  സജ്ജീകരിച്ചിരിക്കുന്ന വെർച്വൽ അസിസ്റ്റന്റ് അലക്സയിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 01:38 PM IST
  • രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ യൂ ടൂബിൽ കണ്ടത്
  • പുതിയ ഫീച്ചർ വന്നാലും ഇല്ലെങ്കിലും ഇതൽപ്പം കടന്ന കൈ എന്ന് പ്രേക്ഷകർ
  • 1.30 സെക്കൻറാണ് വീഡിയോയുടെ ദൈർഘ്യം
അയ്യോ... അതിന് മനസ്സ് വായിക്കാനും കഴിയുമോ? അലക്സയെ കുറിച്ച് ജെഫ് ബെസോസ് പറയുന്നു

ആമസോണിൻറെ വെർച്യൽ അസിസ്റ്റൻറ് അലക്‌സക്ക് നിങ്ങളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും? ആമസോൺ ഉടമ ജെഫ് ബെസോസ് പങ്കുവെച്ച ട്വീറ്റാണ് ഇതിനോടകം വൈറലായത്. അലക്‌സയുടെ പുതിയ സൂപ്പർ ബൗൾ എന്ന പരസ്യം ട്വീറ്റ് ചെയ്താണ് ജെഫ് ഇത് പറഞ്ഞത്.

ഹോളിവുഡ് താരം സ്കാർലറ്റ് ജോഹാൻസണും അവളുടെ ഭർത്താവ് നടനും എഴുത്തുകാരനുമായ കോളിൻ ജോസ്റ്റുമാണ് പരസ്യത്തിൽ അഭിനയിച്ചത്. ഇരുവരുടെയും വീട്ടിൽ  സജ്ജീകരിച്ചിരിക്കുന്ന വെർച്വൽ അസിസ്റ്റന്റ് അലക്സയിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. "അലക്‌സാ, ഇത് ഗെയിം ഡേ ആണ്," കോളിൻ പറയുന്നു ഉടൻ  പ്രൈം വീഡിയോയിൽ അലക്‌സാ ഗെയിം സ്ട്രീം ചെയ്യാൻ ആരംഭിക്കുന്നു.

ALSO READ : ഇനി കാർ നിർമ്മാണവും പ്രശ്നത്തിലാകുമോ? ആഗോള ചിപ്പ് ക്ഷാമത്തിൽ കൂപ്പു കുത്തി യാത്രാ വാഹനങ്ങളുടെ വിൽപ്പന

ഇത് ഒരു തരം വിജയമാണ്, അലക്‌സയ്ക്ക് മനസ്സ് വായിക്കാൻ കഴിയുമെങ്കിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ ദമ്പതികളെ പ്രേരിപ്പിക്കുന്നു.  നേരം പുലരുമ്പോൾ പല്ല് തേക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, വീട്ട് ജോലി ചെയ്യുന്നതും വരെ അലക്സ ദമ്പതികൾ മനസ്സിലോർക്കുന്ന ഒപ്പം തന്നെ അലക്സ നടത്തുന്നു. ഇടയിൽ ദമ്പതികളുടെ മനസ്സിലെ ചില രഹസ്യങ്ങളും അലക്സ ഒരു പാർട്ടിയിൽ പുറത്തു വിടുന്നു. പരസ്യത്തിൻറെ അവസാനം അലക്സയുടെ പുതിയ ഫീച്ചർ അൽപ്പം കടന്ന കൈ ആയി പോയില്ലേ എന്നും ദമ്പതികൾ ചിന്തിക്കുന്നുണ്ട്.

ALSO READ : Audi EV| ഒാഡി ഇന്ത്യയിൽ ഇലക്ട്രിക് കാ‍ർ നി‍ർമ്മിക്കുമോ? കമ്പനിക്ക് പറയാനുള്ളത് ഇതാണ്

രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ യൂ ടൂബിൽ കണ്ടത്.1.30 സെക്കൻറാണ് വീഡിയോയുടെ ദൈർഘ്യം. എന്തായാലും വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. പുതിയ ഫീച്ചർ വന്നാലും ഇല്ലെങ്കിലും ഇതൽപ്പം കടന്ന കൈ എന്ന് തന്നെയാണ് പ്രേക്ഷകരും പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News